

ഹോം ലോണ്‍ എടുത്തു പോയില്ലേ, അതിന്റെ ഉയര്‍ന്ന പലിശയും മുതലുമെല്ലാം അടച്ച് എന്റെ ജീവിതം ഇങ്ങനെ അങ്ങ് തീരും.... അടുത്തിടെ ഒരു സുഹൃത്ത് പറഞ്ഞ കമന്റ് ആണിത്. എന്തായാലും ഹോം ലോണ്‍ എടുത്തു. എന്നാല്‍ കൂടിയ പലിശയില്‍ തുടരണം എന്ന് ഒരു നിര്‍ബന്ധവുമില്ല. ഉയര്‍ന്ന പലിശയും മോശം സര്‍വീസുമൊക്കെയാണ് എങ്കില്‍ ലോണ്‍ മാറ്റാതെ ഇടയ്ക്ക് വച്ച് ബാങ്ക് മാറാനുള്ള സൗകര്യം എല്ലാ ബാങ്കുകളിലും ലഭ്യമാണ്. അതാണ് ഹോം ലോണ്‍ റീഫൈനാന്‍സിംഗ് അല്ലെങ്കില്‍ ലോണ്‍ പോര്‍ട്ടബിലിറ്റി. വിശദമായി കേള്‍ക്കാം.
Read DhanamOnline in English
Subscribe to Dhanam Magazine