EP34- മികച്ച ജീവനക്കാരെ ഉപയോഗിച്ച് ബിസിനസ് ഇരട്ടിയാക്കാന്‍ മത്തിക്കച്ചവടക്കാരന്റെ 'ക്യാറ്റ്ഫിഷ് മാനേജ്‌മെന്റ്'


കടലില്‍ പോയി മത്തികളെ (Sardines) പിടിച്ച് ജീവനോടെ വിപണിയില്‍ എത്തിക്കുന്ന ഒരു നോര്‍വീജിയന്‍ മീന്‍പിടുത്തക്കാരന്റെ കഥ നിങ്ങള്‍ കേട്ടിട്ടുണ്ടോ? ജീവനുള്ള മത്തികള്‍ക്ക് വിപണിയില്‍ ചത്ത മത്തികളെക്കാള്‍ ഇരട്ടി വില ലഭിക്കും. ഉള്‍ക്കടലില്‍ നിന്നും പിടിക്കുന്ന മത്തികളെ ജീവനോടെ വിപണിയിലെത്തിക്കുക മീന്‍പിടുത്തക്കാര്‍ക്ക് വലിയൊരു വെല്ലുവിളിയായിരുന്നു. കരയിലേക്കുള്ള ദീര്‍ഘ യാത്രയില്‍ മത്തികളുടെ ജീവന്‍ നിലനിര്‍ത്തുക തികച്ചും അസാദ്ധ്യമായ പ്രവൃത്തിയായാണ് കരുതിയിരുന്നത്.

അവിടെയാണ് നമ്മുടെ കഥയിലെ മീന്‍പിടുത്തക്കാരന്‍ വ്യത്യസ്തനാകുന്നത്. മീന്‍പിടുത്തത്തിന് പോകുന്ന മറ്റ് ബോട്ടുകള്‍ ചത്ത മത്തികളുമായി കരയിലേക്കെത്തുമ്പോള്‍ ഈ മീന്‍പിടുത്തക്കാരന്‍ ജീവനുള്ള മത്തികളുമായാണ് മടങ്ങി വരാറുള്ളത്. ഇദ്ദേഹം മരിക്കുന്നത് വരെ അതിന്റെ രഹസ്യം പുറത്തു വിട്ടിരുന്നില്ല. മരണശേഷം സഹായികളാണ് അത് പുറം ലോകത്തിന് വെളിപ്പെടുത്തിയത്.
വളരെ ലളിതമായ ഒരു തന്ത്രമായിരുന്നു ഈ മീന്‍പിടുത്തക്കാരന്‍ പ്രയോഗിച്ചത്. കടലില്‍ നിന്നും ജീവനോടെ പിടിക്കുന്ന മത്തികളെ ഇടുന്ന ടാങ്കില്‍ ഇദ്ദേഹം ഒരു മുഷിയെ (Catfish) ഇടും. ഈ മുഷി ടാങ്കില്‍ കിടക്കുന്ന മത്തികളുടെ പിന്നാലെ പാഞ്ഞുകൊണ്ടിരിക്കും. മത്തികള്‍ ജീവന്‍ രക്ഷിക്കാന്‍ നിരന്തരം നീന്തിക്കൊണ്ടേയിരിക്കും. പിടിക്കുമ്പോഴുള്ള അതേ പുതുമയോടെ ജീവനുള്ള മത്തികളെ വിപണിയില്‍ എത്തിക്കുവാന്‍ ഈ മീന്‍പിടുത്തക്കാരന് സാധിച്ചിരുന്നു. ചില തന്ത്രങ്ങള്‍ക്ക് മുന്നില്‍ നാം നമിച്ചേ പറ്റൂ.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it