Begin typing your search above and press return to search.
Money tok: വിദേശ പഠനത്തിന് പോയ മക്കള്‍ക്ക് ഫീസ് അയച്ചാലും നികുതി ബാധ്യതയോ? അറിയേണ്ടതെല്ലാം
നിരവധി മലയാളി വിദ്യാര്‍ത്ഥികളാണ് ഉന്നത പഠനത്തിന് വേണ്ടി വിദേശത്തേക്ക് പറക്കുന്നത്. പഠിക്കാനുള്ള ഫീസ് തുകയോ ചില്ലറയുമല്ല. എങ്ങനെയും പണമുണ്ടാക്കി മക്കള്‍ക്ക് പഠിക്കാനുള്ള ഫീസ് അയച്ചുകൊടുക്കുമ്പോള്‍ അതിന് നികുതി ഈടാക്കിയാലോ? ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീം വഴി ഫീസ് അയച്ചാല്‍ നികുതി കൊടുത്തേ പറ്റൂ.
സ്രോതസ്സില്‍ നിന്നു നികുതി ശേഖരിക്കുന്ന അഥവാ ടി.സി.എസ് ആണ് ഇവിടെ ബാധകമാകുന്നത്. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി നികുതി വകുപ്പ് നിര്‍ദേശിച്ചിട്ടുള്ള ലിമിറ്റിനപ്പുറം പണമടയ്ക്കുമ്പോഴോ, നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നു തുക കിഴിക്കുമ്പോഴോ ആണ് ടിസിഎസ്. പോഡ്‌കാസ്റ്റ് കേൾക്കാം.
Next Story
Videos