

പേനകള്‍ (Pens) ഉല്‍പ്പാദിപ്പിക്കുന്ന ഒരു കമ്പനി 50 വ്യത്യസ്ത നിറങ്ങളിലുള്ള പേനകള്‍ വിപണിയില്‍ അവതരിപ്പിക്കുന്നു. വലിയ പ്രതീക്ഷകളോടെയാണ് അവര്‍ വിപണിയിലേക്ക് കടന്നു വരുന്നത്. കൂടുതല്‍ വൈവിധ്യമുള്ള പേനകള്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കും എന്നവര്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍ കൂടുതല്‍ ഉപഭോക്താക്കള്‍ക്ക് ആവശ്യം നീല, കറുപ്പ്, ചുവപ്പ് നിറങ്ങളിലുള്ള പേനകളാണ്. കൂടുതല്‍ വൈവിധ്യം കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നില്ല. കമ്പനി ഉദ്ദേശിക്കുന്ന വില്‍പ്പന സംഭവിക്കുന്നില്ല.
എന്താണ് ഇവിടെ സംഭവിച്ചത്? ഓവര്‍ പൊസിഷനിംഗ് (Over Positioning) ബിസിനസ് പരാജയത്തിലേക്ക് നയിക്കുന്നത് ഇവിടെ കാണുവാന്‍ സാധിക്കും. വളരെ കുറച്ച് ഉപഭോക്താക്കളെ മാത്രം ലക്ഷ്യം വെച്ച് ഉല്‍പ്പന്നങ്ങളോ സേവനങ്ങളോ നല്‍കുമ്പോള്‍ ബിസിനസിന്റെ വിജയത്തിന് ആവശ്യമായ വില്‍പ്പന ലഭിക്കുന്നില്ല. കേള്‍ക്കാം പോഡ്കാസ്റ്റ്
Read DhanamOnline in English
Subscribe to Dhanam Magazine