ഊബര്‍ ഇത്രയേറെ ജനകീയ ബ്രാന്‍ഡായി നിലനില്‍ക്കുന്നത് എങ്ങനെയാണ്?

നിങ്ങള്‍ വിദേശ രാജ്യത്തേക്ക് പറക്കുകയാണ്. എയര്‍പോര്‍ട്ടില്‍ നിന്ന് ലക്ഷ്യ സ്ഥാനത്തിലേക്ക് പോകാനൊരു ടാക്‌സി വേണം. പ്രാദേശിക ടാക്‌സി സേവനമോ എയര്‍പോര്‍ട്ട് ടാക്‌സി സേവനമോ തേടാതെ നിങ്ങള്‍ ഊബര്‍ (Uber) ടാക്‌സി ലഭ്യമാണോ എന്ന് നോക്കുന്നു. മൊബൈല്‍ ആപ്ലിക്കേഷനില്‍ ടാക്‌സി ഓര്‍ഡര്‍ ചെയ്യുന്നു. ടാക്‌സി അതാ എത്തിച്ചേരുന്നു, നിങ്ങള്‍ സന്തോഷത്തോടെ യാത്ര തുടരുന്നു.

നിങ്ങള്‍ക്ക് ഊബര്‍ (Uber) ടാക്‌സി സര്‍വീസ് അത്ര പരിചിതമാണ്. അവരുടെ സേവനം തേടേണ്ടത് എങ്ങിനെയെന്നും ആ ബ്രാന്‍ഡിനെ വിശ്വസിക്കാമെന്നും അനുഭവം നിങ്ങളെ പഠിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് ലോകത്തെവിടെയും സഞ്ചരിക്കുമ്പോള്‍ അവരുടെ സേവനം തേടാന്‍ നിങ്ങള്‍ക്ക് സന്ദേഹമില്ല.

ഇവിടെ ഈ കൊച്ചു കേരളത്തില്‍ കിട്ടുന്ന അതെ സേവനം അതേയളവില്‍ ഒട്ടും കുറയാതെ മേന്മയോടെ ലോകത്തില്‍ എവിടെയും ലഭിക്കുമെന്ന് നിങ്ങള്‍ ചിന്തിക്കുന്നു. ഈ ചിന്തയും വിശ്വാസവും നിങ്ങളിലേക്ക് കടന്നു വരുന്നത് എങ്ങിനെയാണ്? ഈ തന്ത്രമാണ് ഗ്ലോബല്‍ സ്റ്റാന്‍ഡേഡൈസേഷന്‍(Global Standardization).

Related Articles

Next Story

Videos

Share it