100 Biz Strategies Podcast: സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരെ ഉപയോഗിച്ചുള്ള 'അഫിലിയേറ്റ് മാര്‍ക്കറ്റിംഗ്'
ഇന്‍സ്റ്റാഗ്രാമില്‍ നിങ്ങള്‍ റീല്‍ വീഡിയോകള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. അപ്പോഴതാ നിങ്ങള്‍ ഇഷ്ടപ്പെടുന്ന, പിന്തുടരുന്ന ഇന്‍ഫ്‌ളുവന്‍സര്‍ ഒരു ഉല്‍പ്പന്നത്തെക്കുറിച്ച് സംസാരിക്കുന്നു. നിങ്ങള്‍ അത് ശ്രദ്ധയോടെ കേള്‍ക്കുന്നു. ആ ഉല്‍പ്പന്നത്തെക്കുറിച്ച് ഇന്‍ഫ്‌ളുവന്‍സര്‍ പറയുന്ന നല്ല അഭിപ്രായം നിങ്ങളെ ആകര്‍ഷിക്കുന്നു. അയാള്‍ നല്‍കിയ ലിങ്ക് ക്ലിക്ക് ചെയ്ത് നിങ്ങള്‍ ആ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയും ഉല്‍പ്പന്നം ഓര്‍ഡര്‍ ചെയ്യുകയും ചെയ്യുന്നു.
ഇന്‍ഫ്‌ളുവന്‍സറുടെ അഭിപ്രായം നിങ്ങളെ സ്വാധീനിച്ചിരിക്കുന്നു. ലക്ഷക്കണക്കിന് ആളുകളിലേക്ക് അയാള്‍ ആ ഉല്‍പ്പന്നത്തെ മാര്‍ക്കറ്റ് ചെയ്തിരിക്കുന്നു. അവരില്‍ ധാരാളം പേര്‍ നിങ്ങള്‍ ചെയ്ത പോലെ തന്നെ ആ ഉല്‍പ്പന്നം ഓര്‍ഡര്‍ ചെയ്തു കഴിഞ്ഞു. കമ്പനിയുടെ വില്‍പ്പന ഉയരുന്നു, വരുമാനം വര്‍ധിക്കുന്നു അതിനൊപ്പം തന്നെ ഇന്‍ഫ്‌ളുവന്‍സറുടെ പോക്കറ്റില്‍ കമ്മീഷന്‍ കുമിഞ്ഞുകൂടുന്നു. അതെ അയാള്‍ ആ കമ്പനിയുടെ അഫിലിയേറ്റ് മാര്‍ക്കറ്ററാകുന്നു. എങ്ങനെയാണ് അഫിലിയേറ്റ് മാര്‍ക്കറ്റിംഗ് എന്ന് കൂടുതല്‍ അറിയാം