

(പോഡ്കാസ്റ്റ് കേൾക്കാൻ ബട്ടൺ ഓൺ ചെയ്യുക)
ഏറ്റവും സുരക്ഷിതമായ നിക്ഷേപമാര്‍ഗങ്ങളിലൊന്നായാണ് ബാങ്കുകളിലെ സ്ഥിരനിക്ഷേപം അഥവാ ഫിക്‌സഡ് ഡെപ്പോസിറ്റിക്കുകളെ നാം കണക്കാക്കുന്നത്. ഏറെ ജനകീയമായ നിക്ഷേപമാര്‍ഗവുമാണത്. നിലവില്‍ അഞ്ചര ശതമാനം മുതല്‍ ആറര ശതമാനം വരെ പലിശയാണ് സ്ഥിര നിക്ഷേപങ്ങൾക്കുള്ളത്. ഏഴ് ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള നിക്ഷേപ പദ്ധതികള്‍ വിവിധ ബാങ്കുകള്‍ക്കുണ്ട്. ഭാവിയിലേക്കുള്ള ഏറ്റവും സുരക്ഷിതനിക്ഷേപ മാര്‍ഗമെന്ന നിലയില്‍ വലിയ ഒരു വിഭാഗം സാധാരണക്കാരും ആശ്രയിക്കുന്നത് സ്ഥിര നിക്ഷേപങ്ങളെയാണ്. എന്നാല്‍ ബാങ്ക് ഫിക്‌സഡ് ഡെപ്പോസിറ്റിന് ഒരുങ്ങും മുമ്പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്, പോഡ്കാസ്റ്റ് കേള്‍ക്കാം
Read DhanamOnline in English
Subscribe to Dhanam Magazine