Money tok: നിക്ഷേപമായി സ്വര്‍ണം വാങ്ങുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

Listen & Subscribe: Apple Podcasts | Google Podcasts | Amazon Music | Gaana | JioSaavn

ആദ്യകാലങ്ങളില്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാനുള്ള ഏക മാര്‍ഗം ആഭരണങ്ങള്‍, സ്വര്‍ണനാണയങ്ങള്‍, അല്ലെങ്കില്‍ സ്വര്‍ണ ബാറുകള്‍/ കട്ടകള്‍ എന്നിവ വാങ്ങി സൂക്ഷിക്കല്‍ എന്നതൊക്കെയായിരുന്നു. സ്വര്‍ണം ഇപ്പോഴും പ്രധാന ആസ്തികളില്‍ ഒന്നായതിനാല്‍ സ്വര്‍ണം നിക്ഷേപ മാര്‍ഗമായി തെരഞ്ഞെടുക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ മിക്കവരും സ്വര്‍ണം എന്നാല്‍ സ്വര്‍ണാഭരണങ്ങള്‍ എന്നാണു കരുതുക. യഥാര്‍ഥത്തില്‍ നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണാഭരണങ്ങളില്‍ പണം മുടക്കുന്നത് പ്രോത്സാഹിപ്പിക്കാനാകില്ല.
ജൂവല്‍റികളില്‍നിന്ന് നാണയങ്ങളായും ആഭരണങ്ങളായും സ്വര്‍ണം വാങ്ങുമ്പോള്‍ പണിക്കൂലി, പണിക്കുറവ് എന്നിങ്ങനെ അധികതുക നല്‍കേണ്ടിവരും. അവ വില്‍ക്കുമ്പോഴും പലവിധ കിഴിവുകള്‍ ബാധകമാകും. ആഭരണങ്ങള്‍ വാങ്ങാന്‍ എളുപ്പമാണെങ്കിലും ഇത്തരത്തിലുള്ള ഉയര്‍ന്ന ഇടപാടു ചെലവുകള്‍ മൂലധന വളര്‍ച്ചയെ ബാധിക്കുമെന്നത് നിക്ഷേപകര്‍ മറന്നുപോകുന്നകാര്യമാണ്.

പോഡ്കാസ്റ്റ് കേള്‍ക്കാം.


Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles

Next Story

Videos

Share it