

Listen & Subscribe: Apple Podcasts | Google Podcasts | Amazon Music | Gaana | JioSaavn
ലോണ്‍ പലിശ തുക ലാഭിക്കലും എസ്ഐപി നിക്ഷേപത്തിലൂടെ ലാഭാം നേടുന്നതുമൊക്കെയാണ് നമ്മള്‍ മണി ടോക്കിലൂടെ ഇക്കഴിഞ്ഞ എപ്പിസോഡിലൊക്കെ കേട്ടത്. നിങ്ങള്‍ക്കറിയാമല്ലോ ധനം ഓണ്‍ലൈന്‍ പോഡ്കാസ്റ്റ് സെക്ഷനില്‍ അല്ലാതെ തന്നെ ഗൂഗ്ള്‍ പോഡ്കാസ്റ്റ്, ആപ്പിള്‍ പോഡ്കാസ്റ്റ്, സ്പോട്ടിഫൈ, ഗാനാ, ജിയോ സാവന്‍ എന്നിവയിലെല്ലാം ധനം പോഡ്കാസ്റ്റ് കേള്‍ക്കാവുന്നതാണ്.
റിട്ടയര്‍മെന്റ് ജീവിതം സുരക്ഷിതമാക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമേതാണെന്ന് ചോദിക്കുന്ന, അധികം തുക അതിലേക്കായി മാറ്റിവയ്ക്കാനേ കഴിയുന്നുള്ളു എന്ന് പരാതി പറയുന്നവര്‍ക്ക് വേണ്ടിയാണിത്, കേന്ദ്ര സര്‍ക്കാരിന്റെ (central government) അടല്‍ പെന്‍ഷന്‍ യോജന (Atal Pension Yojana).
1000 മുതല്‍ 5000 രൂപ വരെ മാസന്തോറും പെന്‍ഷന്‍ ലഭിക്കുന്നതാണ് പദ്ധതി (scheme). നമ്മള്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് അനുസരിച്ചായിരിക്കും നമ്മുടെ പെന്‍ഷന്‍. 18 വയസ്സുമുതല്‍ മാസം 210 രൂപ മാറ്റിവച്ചാല്‍ 5000 രൂപവരെ പെന്‍ഷന്‍ നേടാം. ഈ പദ്ധതിയെക്കുറിച്ച് വിശദമായി അറിയാം. പോഡ്കാസ്റ്റ് കേള്‍ക്കൂ.
Read DhanamOnline in English
Subscribe to Dhanam Magazine