EP10 - സ്റ്റാര്‍ബക്‌സിന്റെ 'ഡീകോയ്' തന്ത്രം നിങ്ങളുടെ ബിസിനസിലും പ്രയോഗിക്കാം

സ്റ്റാര്‍ബക്‌സിന്റെ ഫ്രാപ്പുചീനോ (Frappuccino) കോഫിയുടെ വില പരിശോധിച്ചിട്ടുണ്ടോ? ചെറിയ കപ്പ് കോഫി 220 രൂപ, വലിയ കപ്പ് കോഫി 370 രൂപ, വിലയില്‍ വലിയ അന്തരമുണ്ട് എന്നതിനാല്‍ സ്വാഭാവികമായി ഉപഭോക്താവ് ചെറിയ കപ്പ് കോഫി തെരഞ്ഞെടുക്കും. എന്നാല്‍ സ്റ്റാര്‍ബക്‌സിന്റെ Key Product വലിയ കപ്പ് കോഫിയാണ്. അതെങ്ങിനെ കൂടുതല്‍ വില്‍ക്കും? ഇതാ ഇവിടെ ഡീകൊയ് കടന്നു വരുന്നു. രണ്ടിനും ഇടയില്‍ ഇടത്തരം കപ്പ് കോഫി അവതരിപ്പിക്കപ്പെടുന്നു.

ചെറിയ കപ്പ് കോഫി 220 രൂപ, ഇടത്തരം കപ്പ് കോഫി330 രൂപ, വലിയ കപ്പ് കോഫി 370 രൂപ. വലിയ കപ്പ് കോഫി ആവശ്യമില്ലെങ്കില്‍ കൂടി നിങ്ങള്‍ അത് വാങ്ങിക്കുന്നു. ഇടത്തരം കപ്പിനെക്കാള്‍ ആകര്‍ഷകമായ ഓഫര്‍ വലിയ കപ്പാണ്. വെറും 40 രൂപയുടെ വ്യത്യാസമേ വരുന്നുള്ളൂ. ഇവിടെ മികച്ച ഓഫര്‍ വലിയ കപ്പ് കോഫിയായി മാറുന്നു.
നിങ്ങളുടെ Key Product നിശ്ചയിക്കുക. ഡീകൊയ് സൃഷ്ടിക്കുക. തിരഞ്ഞെടുക്കാന്‍ മൂന്ന് തരം വില നല്‍കുക. ഡീകൊയ് ഉല്‍പ്പന്നത്തിന്റെ വിലയും Key Product ന്റെ വിലയും തമ്മില്‍ വലിയ വ്യത്യാസം പാടില്ല. ഡീകൊയ് തന്ത്രത്തിന്റെ മാജിക് നിങ്ങള്‍ക്ക് ദര്‍ശിക്കാം. കേള്‍ക്കാന്‍ പോഡ്കാസ്റ്റ് ഓപ്പണ്‍ ചെയ്യൂ.


Related Articles
Next Story
Videos
Share it