Begin typing your search above and press return to search.
EP24: കടയ്ക്കുള്ളിലെ കട, രാജ്യാന്തര തലത്തില്‍ വിജയിച്ച ഈ ബിസിനസ് തന്ത്രം നിങ്ങള്‍ക്കുമാകാം
Listen & Subscribe: Apple Podcasts | Google Podcasts | Amazon Music | Gaana | JioSaavn
കടയ്ക്കുള്ളിലെ കട (Store Within A Store) എന്ന തന്ത്രം കൂടുതല്‍ വില്‍പ്പന നേടുവാന്‍ ബിസിനസുകളെ സഹായിക്കുന്നു. ഒരു ഉല്‍പ്പന്നം വാങ്ങുവാന്‍ വരുന്ന ഉപഭോക്താവിനെ മറ്റ് ഉല്‍പ്പന്നങ്ങളിലേക്ക് ആകര്‍ഷിക്കുവാന്‍ ഈ തന്ത്രത്തിന് സാധിക്കുന്നു. സ്റ്റോര്‍ സ്‌പേസ് കൂടുതല്‍ ഫലപ്രദമായി വിനിയോഗിക്കുവാനും കച്ചവടം വര്‍ദ്ധിപ്പിക്കുവാനും സ്റ്റോറുകളുടെ ഈ സംയോജനം കാരണമാകുന്നു. വലിയ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറുകള്‍ ചെറിയ സ്റ്റോറുകള്‍ക്കായി സ്ഥലം നല്‍കുന്നത് ശ്രദ്ധിച്ചിട്ടില്ലേ?. വലിയ വാടക ചുമത്താതെ വില്‍പ്പനക്ക് മേല്‍ ഫീസ് ഈടാക്കുകയാണ് ഇത്തരം വലിയ സ്റ്റോറുകള്‍ ചെയ്യുന്നത്.
ലിവൈസ് (Levis), അഡിഡാസ് (Adidas) മുതലായ ആഗോള ബ്രാന്‍ഡുകള്‍ ഈ തന്ത്രം പ്രാവര്‍ത്തികമാക്കുന്നുണ്ട്. തങ്ങളുടെ അതേ രംഗത്തുള്ള ബിസിനസുകള്‍ക്കോ അല്ലെങ്കില്‍ മറ്റ് രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബിസിനസുകള്‍ക്കോ സ്‌പേസ് പങ്കിട്ട് ഒരുമിച്ച് ബിസിനസ് ചെയ്യുവാനുള്ള അവസരം ഇതിലൂടെ അവര്‍ സൃഷ്ടിക്കുന്നു. ഒരു സ്റ്റോറില്‍ കയറുന്ന ഉപഭോക്താക്കള്‍ക്ക് വിഭിന്നങ്ങളായ, മികച്ച ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കുവാനുള്ള അവസരം ഇതിലൂടെ ലഭ്യമാകുന്നു.
കേള്‍ക്കുമ്പോള്‍ കൗതുകവും അതിലേറെ പ്രായോഗികവുമായി തോന്നുന്നില്ലേ ഈ തന്ത്രം, ഇതി നിങ്ങളുടെ ബിസിനസിലും പ്രയോഗിക്കാം. ഡോ. സുധീര്‍ ബാബു എഴുതിയ ബിസിനസ് തന്ത്രങ്ങള്‍ പങ്കുവയ്ക്കുന്ന ഈ പോഡ്കാസ്റ്റ് സീരീസിന്റെ ഇരുപത്തിനാലാം എപ്പിസോഡ് കേള്‍ക്കാം
Next Story
Videos