EP17-Story of യൂറോപ്യന്‍ യൂണിയന്‍
മലയാളികള്‍ ജോലി തേടിയും അതിലുപരി, ഉന്നത വിദ്യഭ്യാസത്തിനാും യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കുടിയേറുന്ന ഒരു കാലഘട്ടമാണിത്. യൂറോപ്യന്‍ രാജ്യങ്ങളിലെ അവസരങ്ങളും മികച്ച ജീവിത നിലവാരവുമൊക്കെയാണ് മലയാളികളെ അങ്ങോട്ടേക്ക് ആകര്‍ഷിക്കുന്നത്. പട്ടാളക്കാര്‍ കാവല്‍ നില്‍ക്കാത്ത രാജ്യ അതിര്‍ത്തികളും ഒന്നിലധികം രാജ്യങ്ങളില്‍ ജോലിചെയ്യാനും സഞ്ചരിക്കാനുമുള്ള അവസരവും ഒക്കെ ഇന്ത്യക്കാരെ സംബന്ധിച്ച് അത്ഭുതങ്ങളായിരുന്നു.
ഇന്ന് കാണുന്ന രീതിയിലേക്ക് യൂറോപ്പ് മാറിയതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഒരു സംഘടനയുണ്ട്, യൂറോപ്യന്‍ യൂണിയന്‍. ആധുനിക കാലത്ത് യൂറോപ്പില്‍ ഒരു കൂട്ടായ്മ എന്ന ആശയം ഉടലെടുക്കുന്നത് രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തോടെയാണ്. രണ്ടാം ലോക മഹായുദ്ധത്തോടെ ആഗോളതലത്തില്‍ യൂറോപ്യന്‍ ശക്തികള്‍ക്കുണ്ടായിരുന്ന ആധിപത്യം അവസാനിച്ചു. ലോകം അമേരിക്കയ്ക്കും യുഎസ്എസ്ആറിനും കീഴില്‍ രണ്ടായി ചേരിതിരിഞ്ഞ, ശീത സമരം അഥവാ കോള്‍ഡ് വാറിന്റെ കാലമായിരുന്നു പിന്നീട്. ഈ ഒരു പശ്ചാത്തലത്തിലാണ് യൂറോപ്യന്‍ യുണിറ്റി എന്ന ആശയം വീണ്ടും ഉയര്‍ന്ന് വരുന്നത്. ഇത്തവണ ഫിന്‍സ്റ്റോറി പറയുന്നത് യൂറോപ്യന്‍ യൂണിയന്റെ രൂപീകരണത്തെ കുറിച്ചാണ്.