EP 54: ഉല്‍പ്പന്നവില പ്രദര്‍ശിപ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഉല്‍പ്പന്നങ്ങളുടെ വില പ്രദര്‍ശിപ്പിക്കുമ്പോള്‍ എന്തെങ്കിലും ശ്രദ്ധിക്കണം എന്ന് നിങ്ങള്‍ക്ക് ഇതുവരെ തോന്നിയിട്ടേയില്ലേ. അതിനും ഒരു തന്ത്രം (strategy) ഉണ്ട്. അതറിഞ്ഞ് വേണം ഉല്‍പ്പന്നങ്ങളുടെ വില ഉപഭോക്താക്കളുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കുവാന്‍.

നാം സംസാരിക്കുന്നത് ഉല്‍പ്പന്നങ്ങളുടെ വില നിര്‍ണ്ണയമേയല്ല. മറിച്ച് നിര്‍ണ്ണയിച്ച വിലയുടെ പ്രദര്‍ശനമാണ് (Display). വില നിര്‍ണ്ണയം (pricing) പോലെ തന്നെ പ്രധാനമാണ് ആ വില ഉപഭോക്താവിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നത്. നിങ്ങളൊരു വസ്ത്രശാലയില്‍ കയറുന്നു. അതാ മുന്നില്‍ മനോഹരമായ ഒരു ഡ്രസ്സ്. നിങ്ങളതിന്റെ പ്രൈസ് ടാഗ് നോക്കുന്നു. വിലയെഴുതിയിരിക്കുന്നത് ഇങ്ങിനെയാണ് 999.00. പെട്ടെന്ന് നിങ്ങള്‍ക്ക് ആ വസ്ത്രത്തിന്റെ വില വളരെ കൂടുതലായി തോന്നുന്നു.

എന്തുകൊണ്ട് വില കൂടുതലായി അനുഭവപ്പെട്ടു? വിലയുടെ മുന്നിലുള്ള രൂപയുടെ ചിഹ്നം പിന്നെ വാലറ്റത്തുള്ള ദശാംശവും പൂജ്യങ്ങളും. എല്ലാം കൂടി വിലയുടെ നീളം വര്‍ദ്ധിപ്പിച്ചു. ഇത് വില കൂടുതലായി അനുഭവപ്പെടാന്‍ ഇടയാക്കി. ആ വില 999 രൂപ എന്നോ 999 എന്നോ മാത്രം കൊടുത്തിരുന്നുവെങ്കില്‍ നിങ്ങള്‍ക്ക് വിലക്കൂടുതല്‍ എന്ന ചിന്ത ഉളവാകുകയേ ഉണ്ടാകുമായിരുന്നില്ല. വില കാണുമ്പോള്‍ ഉപഭോക്താവില്‍ ഉടലെടുക്കുന്ന ആദ്യ ചിന്തയ്ക്ക് വളരെ പ്രാധാന്യമുണ്ട്. അതായിരിക്കും ഉല്‍പ്പന്നം വാങ്ങണോ വേണ്ടയോ എന്ന തീരുമാനം അവരെക്കൊണ്ട് എടുപ്പിക്കുന്നത്. കേള്‍ക്കാം പൂര്‍ണമായി. പോഡകാസ്റ്റ് ലിങ്ക് ക്ലിക്ക് ചെയ്യൂ.

  • പ്രശസ്ത ട്രെയ്നറും ഡീവാലര്‍ മാനേജ്മെന്റ് കണ്‍സള്‍ട്ടന്റ്സ് മാനേജിംഗ് ഡയറക്ടറും നിരവധി ബെസ്റ്റ് സെല്ലറുകളുടെ രചയിതാവുമാണ് ഡോ:സുധീർ ബാബു.
  • ഈ പോഡ്കാസ്റ്റ് സീരീസ് ഗൂഗ്ള്‍ പോഡ്കാസ്റ്റ്, സ്പോട്ടിഫൈ, ആപ്പ്ള്‍ പോഡ്കാസ്റ്റ്, ആമസോണ്‍ മ്യൂസിക്, ജിയോ സാവന്‍, ഗാന എന്നിവയിലും നിങ്ങൾക്ക് കേൾക്കാവുന്നതാണ്

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it