

ഓണ്‍ലൈനായി പോളിസി വാങ്ങുന്നവരുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിച്ചു വരികയാണ്. ഇടനിലക്കാരുടെ സേവനങ്ങളെ ആശ്രയിക്കേണ്ടി വരുന്നില്ല എന്നതാണ് ഓണ്‍ലൈനായി പോളിസികള്‍ തിരഞ്ഞെടുക്കുന്നതിന്റെ പ്രാധാന പ്രത്യേകത. പക്ഷെ സ്വകാര്യ സാമ്പത്തിക സേവനദാതാക്കളില്‍ നിന്നും മറ്റും മികച്ച ഓഫര്‍ കണ്ട് പലരും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വാങ്ങും. പിന്നീട് ഒരു ക്ലെയിം ഉണ്ടാകുമ്പോഴാണ് അബദ്ധം സംഭവിച്ചത് മനസ്സിലാവുക. എല്ലാ സമയത്തും ഇങ്ങനെ സംഭവിക്കണമെന്നില്ല. പോളിസി വാങ്ങല്‍ ശ്രദ്ധയോടെ ആയിരിക്കണം.
ഓണ്‍ലൈന്‍ ഇടങ്ങളില്‍ നിന്ന് പോളിസികള്‍ തെരഞ്ഞെടുക്കാന്‍ ഇടനിലക്കാരില്ലെന്നത് തന്നെയാണ് ഓണ്‍ലൈന്‍ സേവനത്തിന്റെ ഹൈലൈറ്റ്. അത് ഗുണവും ദോഷവുമാണ് ഒരേസമയം. ശരിയായ നിര്‍ദേശങ്ങള്‍ നല്‍കാന്‍ ആളില്ലെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പോരായ്മ. ഇതാ ഓണ്‍ലൈന്‍ ഇന്‍ഷുറന്‍സ് തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തൊക്കെയെന്നു നോക്കാം.
Read DhanamOnline in English
Subscribe to Dhanam Magazine