

സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ഇന്നര്‍വെയര്‍ ബ്രാന്‍ഡുകളില്‍ ശ്രദ്ധേയരാണ് ടീന്‍സ്. കംഫര്‍ട്ട്, ഉല്‍പ്പന്ന വൈവിധ്യം തുടങ്ങിയവ കൊണ്ട് ടീന്‍സ് കണ്ടെത്തുന്ന വിപണി കേരളവും ഇന്ത്യയും കടന്ന് വിദേശ രാജ്യങ്ങളില്‍ എത്തിനില്‍ക്കുന്നു. ടീന്‍സിനെ സ്ത്രീകളുടെ ഇഷ്ടപ്പെട്ട ബ്രാന്‍ഡാക്കി മാറ്റുന്ന ഘടകങ്ങള്‍ എന്തൊക്കെയാണ്?
സ്ത്രീകളുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്ന ഒരു പേര് ബ്രാന്‍ഡിന് ഉണ്ടാവണമെന്ന് ഞങ്ങള്‍ക്ക് ആഗ്രഹമുണ്ടായിരുന്നു. ഊര്‍ജം നല്‍കുന്നതും പ്രസരിപ്പുള്ളതുമായ ഒരു പേരാണ് ആഗ്രഹിച്ചത്. ടീന്‍സ് എന്നത് കേവലം ഒരു വാക്ക് എന്നതിലപ്പുറം വൈകാരിക ആഘോഷത്തിന്റെ സൂചകമാണ്. കൗമാരത്തില്‍ എത്താത്ത കുട്ടികള്‍ക്ക് അത് ആകാംക്ഷയോടെ കാത്തിരിക്കാനുള്ള കാലമാണ്.
കൗമാരത്തിലെത്തിയവര്‍ക്ക് അതൊരു പാഷനും സ്വയം പ്രകടിപ്പിക്കാനും ധീരമായ തിരഞ്ഞെടുപ്പുകള്‍ക്കുമുള്ള കാലവുമാണ്. കൗമാരം കഴിഞ്ഞവര്‍ക്ക് ടീനേജ് പ്രായത്തില്‍ അവര്‍ അനുഭവിച്ച സ്വാതന്ത്ര്യത്തോടും അനുഭവങ്ങളോടുമൊക്കെ പ്രത്യേക ഇഷ്ടവുമുണ്ടാകും. അതേ ആവേശം തന്നെയാണ് ഓരോ ടീന്‍സ് ഉല്‍പ്പന്നങ്ങളിലൂടെയും ഞങ്ങള്‍ ഉപഭോക്താക്കളിലെത്തിക്കാന്‍ ശ്രമിക്കുന്നത്. ഊര്‍ജദായകവും ആത്മവിശ്വാസം നല്‍കുന്നതും ഓരോരുത്തരെയും മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ രൂപകല്‍പ്പന ചെയ്തവയുമാണ് അത്.
ഞങ്ങള്‍ എന്താണെന്നും എന്തിനുവേണ്ടി നിലകൊള്ളുന്നുവെന്നും ലോഗോ വ്യക്തമാക്കുന്നു. ഒറ്റ നോട്ടത്തില്‍ 'ടി' എന്ന അക്ഷരം. എന്നാല്‍ സൂക്ഷ്മമായി നോക്കിയാല്‍ ചിറകുകളുള്ള ഒരു സ്ത്രീയെ അതില്‍ കാണാം. എല്ലാ സ്ത്രീകള്‍ക്കുമുള്ള ഞങ്ങളുടെ ആദരവാണത്. സ്ത്രീകളുടെ സൗന്ദര്യവും കരുത്തും വ്യക്തിത്വവും പ്രതിനിധാനം ചെയ്യുന്നതാണ് ലോഗോയിലെ സ്ത്രീരൂപം. ചിറകുകളാവട്ടെ സ്വാതന്ത്ര്യം, ശാക്തീകരണം, ആത്മവിശ്വാസം, പരിമിതികളില്ലാത്ത സാധ്യതകള്‍ എന്നിവയെ എടുത്തുകാട്ടുന്നു.
ഉപഭോക്തൃ കേന്ദ്രീകൃതമായി നിലകൊള്ളുന്നു എന്നതാണ് ഞങ്ങള്‍ക്ക് നാഴികക്കല്ലായത്. ഏതെങ്കിലും ഒരു ഉല്‍പന്നമെന്നതല്ല, ഉപഭോക്താക്കളുമായി നേരിട്ട് സംസാരിച്ച് അവരുടെ ആവശ്യങ്ങള്‍ മനസിലാക്കി, അവരുടെ പ്രതീക്ഷകള്‍ക്കനുസരിച്ച് ഉല്‍പ്പന്നങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതിന് ഞങ്ങള്‍ മുന്‍ഗണന നല്‍കി. ഉപഭോക്താക്കളെ കേള്‍ക്കാനും അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാനും തുടങ്ങിയത് ടീന്‍സിന്റെ വളര്‍ച്ചയില്‍ വലിയ നാഴികക്കല്ലായി മാറി. യഥാര്‍ത്ഥ ഉല്‍പ്പന്നങ്ങള്‍ അതിന്റെ എല്ലാ അനുഭൂതിയോടും കൂടി നല്‍കാനുള്ള പ്രതിബദ്ധത കൂടുതല്‍ കരുത്തേകി.
എല്ലാ ഉപഭോക്താക്കള്‍ക്കും ഒരേ ഗുണനിലവാരം ലഭ്യമാക്കുന്നു. ഇതുതന്നെയാണ് അവര്‍ ഞങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതിന്റെ കാരണവും. ഉല്‍പ്പന്നങ്ങളിലെ വൈവിധ്യമാണ് മറ്റൊരു പ്രധാന കാര്യം. പ്രധാന ഉല്‍പ്പന്നങ്ങള്‍ക്ക് പുറമെ പാന്റികള്‍, കാമിസോളുകള്‍, ഷേയ്പ്പ് വെയറുകള്‍, ദൈനംദിന ഉപയോഗത്തിനുള്ള വസ്ത്രങ്ങള്‍ എന്നിവയും ആക്ടീവ് ബ്രാ, സീംലെസ് ബ്രാ, പ്രീമിയം കളക്ഷന്‍സ് എന്നിങ്ങനെ പുതിയ വിഭാഗങ്ങളും അവതരിപ്പിച്ചു. എല്ലാ തുറകളിലുമുള്ള സ്ത്രീകളുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ക്ക് ഉതകുന്നവയായിരുന്നു ഓരോ ഉല്‍പ്പന്നവും.
കേരളത്തിനകത്തും പുറത്തുമുള്ള ടെക്‌സ്‌റ്റൈല്‍ ആന്‍ഡ് ഇന്നര്‍വെയര്‍ റീറ്റെയ്‌ലര്‍മാരുമായി ശക്തമായ ബന്ധം സ്ഥാപിച്ചതിലൂടെ വിശ്വസ്തരായ ഉപഭോക്താക്കളെ നേടാനും വിപണിയില്‍ സ്ഥിരമായ സാന്നിധ്യം അറിയിക്കാനും കഴിഞ്ഞു. അതിലൂടെ ബ്രാന്‍ഡിന്റെ വിസിബിലിറ്റി വര്‍ധിപ്പിക്കാനും മികച്ച വിതരണ ശൃംഖല സൃഷ്ടിച്ചെടുക്കാനും സാധിച്ചു.
ഉപഭോക്തൃ കേന്ദ്രീകൃതമായ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നു. കൂടാതെ ഉപഭോക്താവിന്റെ സൗകര്യത്തിനും കംഫര്‍ട്ടിനും അനുസൃതമായ ഉല്‍പ്പന്നങ്ങളായിരിക്കണം എന്ന വിട്ടുവീഴ്ചയില്ലാത്ത മനോഭാവം. എല്ലാ വിഭാഗം സ്ത്രീകള്‍ക്കും വേണ്ടിയുള്ള വൈവിധ്യമാര്‍ന്ന ഉല്‍പ്പന്ന ശ്രേണിയും ഒരുക്കിയിട്ടുണ്ട്.
ഓരോ സ്ത്രീയും അവര്‍ ധരിക്കുന്ന വസ്ത്രത്തില്‍ സുരക്ഷിതത്വവും ആത്മവിശ്വാസവും കരുതലും അര്‍ഹിക്കുന്നുവെന്ന വിശ്വാസത്തിലാണ് ടീന്‍സ് തങ്ങളുടെ ഭാവി കെട്ടിപ്പടുത്തിരിക്കുന്നത്. റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റിന് വേണ്ടിയുള്ള നിക്ഷേപം ഇനിയും തുടരും. ഉപഭോക്താക്കളുടെ ആവശ്യങ്ങളെയും ആഗ്രഹങ്ങളെയും മികച്ച രീതിയില്‍ പ്രതിഫലിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.
പ്രവര്‍ത്തനം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ്. അതിലൂടെ രാജ്യത്തെമ്പാടുമുള്ള സ്ത്രീകള്‍ക്ക് ടീന്‍സിന്റെ ഗുണനിലവാരവും കംഫര്‍ട്ടും ഒത്തിണങ്ങിയ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകും. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ യുകെയിലും യുഎഇയിലും കൂടി ടീന്‍സ് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കി ബിസിനസ് വ്യാപിപ്പിച്ചിട്ടുണ്ട്.
വ്യക്തമായ കാഴ്ചപ്പാടോടെയാണ് ടീന്‍സിന്റെ പ്രയാണം. ഇന്ത്യയില്‍ നിന്ന് ലോകത്തിലേക്ക് എന്നതാണത്. ഞങ്ങളുടെ ബ്രാന്‍ഡിന്റെ ഊര്‍ജവും പ്രസരിപ്പും ശക്തിയും ലോകമെമ്പാടുമുള്ള സ്ത്രീകളിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം.
ബ്രാന്‍ഡിന്റെ പേര് : ടീന്‍സ് ലൈഫ്സ്‌റ്റൈല്‍
സ്ഥാപിത വര്‍ഷം : 2004
സാരഥി : അബ്ദുല്‍ ഗഫൂര്‍ പി (ചെയര്‍മാന്‍)
ഉല്‍പ്പന്നങ്ങള്‍ : ബ്രാ, പാന്റീസ്, കാമിസോള്‍സ്, ഷേയ്പ്പ് വെയറുകള്‍, സ്‌കര്‍ട്ട്‌സ്, സ്ലീപ് വെയറുകള്‍
പ്രവര്‍ത്തന മേഖല : കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ നേരിട്ടും ഇന്ത്യയിലുടനീളം ഓണ്‍ലൈനായും ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്നു
ധനം മാഗസിന്‍ സെപ്റ്റംബര്‍ 15 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്
Read DhanamOnline in English
Subscribe to Dhanam Magazine