ആലിബാബയ്ക്കും വെല്ലുവിളിയായി ബൈറ്റ്ഡാന്‍സ് വളരുന്നു; ലക്ഷ്യം 1.7 ട്രില്യണ്‍ ഡോളര്‍ കമ്പനി

ഫെയ്‌സ്ബുക്ക് പോലും പേടിച്ചിരുന്ന സോഷ്യല്‍മീഡിയ അമരത്വമായിരുന്നു ബൈറ്റ്ഡാന്‍സിന്റെയും ബൈറ്റ്ഡാന്‍സ് കോടിക്കണക്കിനുപേര്‍ക്കിടയിലേക്കെത്തിയ ടിക് ടോക് ആപ്പിന്റെയും. എന്നാല്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ഏറ്റവും വലിയ മാര്‍ക്കറ്റ് ഉപേക്ഷിച്ച് ബൈറ്റ് ഡൈന്‍സിന് പടിയിറങ്ങേണ്ടി വന്നു. ടിക് ടോക്കും ഹലോ ആപ്പും പ്രാദേശിക ഭാഷകളിലെ ഏറ്റവും വലിയ ആപ്പുകള്‍ എന്ന പേര് മെല്ലെ ഉപേക്ഷിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ചൈനീസ് ആപ്പ് ബഹിഷ്‌കരണമാണ് ഇന്ത്യയില്‍ കമ്പനിക്ക് തിരിച്ചടിയായത്. ലോകരാജ്യങ്ങളില്‍ അപ്പോഴും ചില മാറ്റങ്ങളുമായി ടിക് ടോക് വിലസി. ഇപ്പോളിതാ ആലിബാബയുമായി കൊമ്പുകോര്‍ക്കുകയാണ് ബൈറ്റ് ഡാന്‍സ്. പുതിയ വിപണി തന്ത്രങ്ങളല്ലെങ്കിലും നിലവിലുള്ള വിപണി മത്സരത്തെ ചെറുത്തു തോല്‍്പ്പിക്കാനുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടൂളുകളാണ് ആപ്പ് ഉപയോഗിക്കുന്നത്.

നിര്‍മിതബുദ്ധിയിലെ കച്ചവടതന്ത്രം
ബൈറ്റ്ഡാന്‍സിന്റെ ഏറ്റവും വലിയ പ്ലാറ്റ്‌ഫോമായ ടിക് ടോക്കിന്റെ തന്നെ 'ചൈനീസ് ട്വിന്‍' എന്നു വിളിക്കാവുന്ന ഡൗയിന്‍ വഴി ഷോര്‍ട്ട് വീഡിയോകളുടെ കണ്ടന്റില്‍ നിന്നും ലൈവ് സ്ട്രീമുകളില്‍ നിന്നും ഉല്‍പ്പന്നങ്ങളും സേവനങ്ങളും കണ്ടെത്തി അവയ്‌ക്കൊരു വില്‍പ്പന പ്ലാറ്റ് ഫോമാണ് ഒരുക്കുന്നത്. നിര്‍മിത ബുദ്ധിയാണ് ഉപയോക്താക്കളുടെ ഇഷ്ടങ്ങളും മറ്റും കണ്ടെത്തുന്നത്. 2020 ല്‍ മാത്രം അത്തരത്തില്‍ കോസ്‌മെറ്റിക്‌സ്, ലൈഫ്‌സറ്റൈല്‍ ഗുഡ്‌സ്, വസ്ത്രങ്ങള്‍, മെര്‍ക്കന്‍ഡൈസ് ഗുഡ്‌സ് എന്നിവയുടെ 26 ബില്യണ്‍ ഡോളര്‍ കച്ചവടമാണ് ഇവര്‍ നേടിയത്. ആലിബാബ ആറ് വര്‍ഷം കൊണ്ട് നേടിയതാണ് അവര്‍ വെറും ഒരു വര്‍ഷം കൊണ്ട് നേടിയത്. 185 ബില്യണ്‍ ഡോളറാണ് 2022 ഓടു കൂടി കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്.
കോഡിംഗ് രാജാവ്
ഴാംഗ് യിമിംഗ് എന്ന 38 കാരനായ കോഡിംഗ് രാജാക്കന്മാരില്‍ ഒരാളാണ് ഈ വളര്‍ച്ചയ്ക്ക് പിന്നില്‍. ചൈനയുടെ ഇ കൊമേഴ്‌സ് രംഗത്ത് 1.7 ട്രില്യണ്‍ ഡോളര്‍ കമ്പനിയാകുകയാണ് ഴാംഗ് ലക്ഷ്യമിട്ടിരിക്കുന്നത്. ഷവോമി പോലുള്ള വമ്പന്മാരുടെ പിന്തുണയും ഇവര്‍ക്കുണ്ട്. ഇതിനോടകം ആയിരക്കണക്കിന് പേരെ കമ്പനി ഇതിനായി റിക്രൂട്ട് ചെയ്തു കഴിഞ്ഞതായാണ് ബിസിനസ് ലോകത്ത് നിന്നുള്ള വാര്‍ത്തകള്‍.
നിലവില്‍ ചൈനയിലെ ഇ-കൊമേഴ്‌സ് രംഗത്തെ തലതൊട്ടപ്പനാണ് ആലിബാബ. എന്നാല്‍ 2022 ഓടെ 185 ബില്യണ്‍ ഡോളറിന്റെ കച്ചവടമാണ് ബൈറ്റ്ഡാന്‍സ് ഉദ്ദേശിക്കുന്നത്. ഷോപ്പബ്ള്‍ കണ്ടെന്റ് അഥവാ ചെറിയ വീഡിയോകളിലൂടെ നടക്കുന്ന വില്‍പ്പനകളാണ് ചൈനയില്‍ ഉദിച്ചു വരുന്ന പുതിയ മാര്‍ക്കറ്റ്.
ചൈനയില്‍ മാത്രമല്ല ലോകമെമ്പാടുമുള്ള ഉപഭോക്തൃസംസ്‌കാരം ഡിജിറ്റലിലേക്ക് വഴി മാറിക്കഴിഞ്ഞിരിക്കുന്നു. ലൈവ് സ്ട്രീമുകള്‍ കാണുന്നവരുടെ എണ്ണം ട്രില്യണ്‍ ഡോളര്‍ വളര്‍ച്ചയിലാണ്. ഈ മാര്‍ക്കറ്റ് തന്നെയാണ് ഴാംഗും ലക്ഷ്യമിട്ടിരിക്കുന്നത്.


Related Articles
Next Story
Videos
Share it