
സ്വാതന്ത്ര്യത്തിന്റെ 75 ാം വാര്‍ഷികത്തോടനുബന്ധിച്ച് 75 വയസ്സിന് മുകളിലുള്ളവരെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതില്‍നിന്ന് ഒഴിവാക്കുമെന്ന് ധനകാര്യ മന്ത്രി നിര്‍മല സീതാറാം ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പെന്‍ഷന്‍, പലിശ എന്നിവയിലൂടെ വരുമാനം ലഭിക്കുന്നര്‍ക്ക് മാത്രമാണ് ഈ പ്രഖ്യാപനം ബാധകമെങ്കിലും നിരവധി പേര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും.
ആദായ നികുതി തര്‍ക്കങ്ങള്‍ പരിശോധിക്കുന്നതിന് പ്രത്യേക സമിതിയും രൂപീകരിക്കും. ഉപഭോക്തൃത സൗഹൃദ ആദായ നികുതി അപ്പീല്‍ ട്രിബ്യൂണല്‍ സ്ഥാപിക്കുമെന്നും ബജറ്റില്‍ പറയുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine