നികുതി ദായകര്‍ക്ക് ഇളവുകള്‍ ഇല്ലാത്ത ബജറ്റ്

കേന്ദ്ര ധന മന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച 2022 -23 ലേക്കുള്ള ബജറ്റില്‍ പ്രത്യക്ഷ നികുതി നിരക്കുകളില്‍, സ്ലാബുകളില്‍ മാറ്റം വരുത്തിയിട്ടില്ല. നിലവില്‍ 2,50,000 രൂപവരെ വരുമാനം ഉള്ളവര്‍ക്ക് നികുതി ബാധകമല്ല. 60 വയസിനും 80 വയസിനും ഇടയില്‍ ഉള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് 3 ലക്ഷം രൂപ വരെ വരുമാനത്തിനും 80 വയസ് മുകളില്‍ ഉള്ളവര്‍ക്ക് 5 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനത്തിന് ആദായ നികുതി നല്‍കേണ്ടതില്ല. ഈ സ്ലാബുകളിലും നിരക്കുകളിലും മാറ്റമില്ല.

ആദായ നികുതിയുടെ ഒരു നിര്‍ണ്ണയ വര്‍ഷം റിട്ടേണ്‍ ഫയല്‍ ചെയ്തത് രണ്ടു വര്‍ഷത്തിനുള്ളില്‍ തിരുത്തല്‍ വരുത്താനുള്ള സംവിധാനം പുതിയ പ്രഖ്യാപിച്ചിട്ടുണ്ട്. അത് പ്രകാരം നിര്‍ണയ വര്‍ഷത്തിന് ഒരു വര്‍ഷത്തിന് ശേഷം പുതുക്കി ഫയല്‍ ചെയ്യുന്ന റിട്ടേണുകള്‍ക്ക് 25 ശതമാനം അധിക നികുതി അടക്കേണ്ടതായി വരും. രണ്ടാം വര്‍ഷം ഇത് 50 ശതമാനമായി വര്‍ധിക്കും. വെളിപ്പെടുത്തല്‍ വരുമാനമോ തെറ്റുകളോ തിരുത്തലോ നടത്താനുള്ള അവസരം പുതിയ നിയമത്തിലൂടെ നികുതി ദായകര്‍ക്ക് ലഭിക്കുന്നു. ഒരു നിര്‍ണയ വര്‍ഷം അവസാനിച്ച് രണ്ടു വര്‍ഷം വരെ ആദായനികുതി റിട്ടേണ്‍ പുതുക്കി സമര്‍പ്പിക്കാനുള്ള ആനുകൂല്യമാണ് ധനമന്ത്രി പ്രഖ്യാപിച്ചത്.

നിലവിലെ നികുതി സംവിധാനം ലഘൂകരിക്കുമെന്നും വ്യവഹാരങ്ങള്‍ ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.ക്രിപ്‌റ്റോ കറന്‍സിയില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന് 30 ശതമാനം നികുതി ചുമത്തുന്നതാണ്. അത്തരം ഇടപാടുകളില്‍ ചെലവുകള്‍ കിഴിക്കാന്‍ സാധ്യമല്ല.



Related Articles
Next Story
Videos
Share it