ഗിഫ്റ്റ് കാര്‍ഡുകളും വൗച്ചറുകളും ഡിജിറ്റല്‍ ആസ്തിയില്‍ പെടില്ല, വ്യക്തമാക്കി CBDT

ഗിഫ്റ്റ് കാര്‍ഡുകള്‍, വൗച്ചറുകള്‍, മൈലേജ് പോയിന്റുകള്‍, റിവാര്‍ഡ് പോയിന്റുകള്‍, ലോയല്‍റ്റി കാര്‍ഡുകള്‍ എന്നിവ വെര്‍ച്വല്‍ ഡിജിറ്റല്‍ അസറ്റുകളുടെ (വിഡിഎ) നിര്‍വചനത്തില്‍ നിന്ന് ഒഴിവാക്കുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി) വ്യാഴാഴ്ച വൈകി പുറത്തിറക്കിയ വിജ്ഞാപനത്തില്‍ അറിയിച്ചു.

ഈ ബജറ്റില്‍ അവതരിപ്പിച്ച ക്രിപ്റ്റോകറന്‍സികള്‍, നോണ്‍-ഫംജിബിള്‍ ടോക്കണുകള്‍ (NFT) തുടങ്ങിയ VDA- കള്‍ക്ക് ബാധകമായ നികുതി ഈ ഉല്‍പ്പന്നങ്ങള്‍ നേരിടുന്നില്ലെന്ന് ഉറപ്പിക്കുന്നതാണ് പുതിയ പ്രസ്താവന. സാധനങ്ങള്‍ വാങ്ങുന്നതിനോ സേവനങ്ങള്‍ സ്വീകരിക്കുന്നതിനോ ഉപയോഗിക്കുന്ന ഗിഫ്റ്റ് കാര്‍ഡോ വൗച്ചറുകളോ ഈ ഇളവില്‍ ഉള്‍പ്പെടുമെന്നും CBDT വ്യക്തമാക്കി.

വെബ്സൈറ്റിലേക്കോ പ്ലാറ്റ്ഫോമിലേക്കോ മറ്റേതെങ്കിലുമൊരു ആപ്ലിക്കേഷനിലേക്കോ ഉള്ള സബ്സ്‌ക്രിപ്ഷനും ഇതില്‍ ഉള്‍പ്പെടും. ഇവയെല്ലാം വെര്‍ച്വല്‍ അസറ്റ് ക്ലാസില്‍ നിന്നും വേറിട്ടു നില്‍ക്കുന്നതായി വ്യാഴാഴ്ച പ്രാബല്യത്തില്‍ വന്ന വിജ്ഞാപനത്തില്‍ പറയുന്നു.

ഈ വര്‍ഷം ഏപ്രില്‍ 1 മുതല്‍ ക്രിപ്റ്റോകറന്‍സികള്‍ക്ക് ബാധകമായ പുതിയ നികുതി വ്യവസ്ഥ കേന്ദ്രം പുറത്തിറക്കിയിരുന്നു.

ക്രിപ്റ്റോ അസറ്റുകളിലെ ഇടപാടുകളില്‍ നിന്നുള്ള വരുമാനത്തിന് ഇപ്പോള്‍ 30% നികുതിയും ഒരു നിശ്ചിത പരിധിക്ക് മുകളിലുള്ള അത്തരം അസറ്റ് ക്ലാസുകളിലെ ഇടപാടുകള്‍ക്ക് സ്രോതസ്സില്‍ 1% നികുതിയും (TDS) ഈടാക്കും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it