നിങ്ങള്‍ ആദായനികുതി നല്‍കുന്നുണ്ടോ? എങ്കില്‍ ഇത് തീര്‍ച്ചയായും അറിഞ്ഞിരിക്കണം!

ആദായ നികുതി വകുപ്പ് കംപ്ലെയന്‍സ് പോര്‍ട്ടലില്‍ വാര്‍ഷിക ഇന്‍ഫര്‍മേഷന്‍ സ്‌റ്റേറ്റ്‌മെന്റ്(എഐഎസ്) ലഭ്യമായിരിക്കുന്നു. ആദായ നികുതി നിയമത്തെ സംബന്ധിച്ചിടത്തോളം ഇതൊരു സുപ്രധാന നാഴികക്കല്ലാണ്. പുതിയ എഐഎസ് എങ്ങനെയാണ് പരിശോധിക്കുക. താഴെപ്പറയുന്ന സ്‌റ്റെപ്പുകള്‍ മനസിലാക്കുക.

സ്‌റ്റെപ്പ് 1

പുതിയ ആദായ നികുതി പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുക

സ്റ്റെപ്പ് - 2

സര്‍വ്വീസസ് മെനുവില്‍ ക്ലിക്ക് ചെയ്യുക

സ്റ്റെപ്പ് - 3

annual information statement (AIS) എന്നതില്‍ ക്ലിക്ക് ചെയ്യുക

സ്‌റ്റെപ്പ് - 4

Proceed ക്ലിക്ക് ചെയ്യുക

അതിന് ശേഷം എഐസ് ക്ലിക്ക് ചെയ്യുക

്ആ സമയത്ത് tax payer information summary, annual information statement എന്നിങ്ങനെയുള്ള വിവരങ്ങള്‍ (2020 - 21 സാമ്പത്തിക വര്‍ഷത്തിലെ) ലഭ്യമാണ്. തുടര്‍ന്ന് PART A, PART B തുടങ്ങിയ വിവരങ്ങള്‍ പരിശോധിക്കുവാന്‍ കഴിയുന്നതാണ്. PART B യില്‍ താഴെച്ചേര്‍ക്കുന്ന വിവരങ്ങള്‍ ലഭ്യമാണ്.

1 നിങ്ങളുടെ മുഴുവന്‍ TDS/TCS വിവരങ്ങള്‍. ഉദാഹരണത്തിന് TDS 192, വകുപ്പ് 194 A അനുസരിച്ചുള്ള TDS, വകുപ്പ് 194J അനുസരിച്ചുള്ള TDS, വകുപ്പ് 206C അനുസരിച്ചുള്ള TCS

2. Specified Financial Transaction (SFT) എന്നതുമായ ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമാണ്.

3 മ്യൂച്വല്‍ ഫണ്ടിന്റെ വില്‍പ്പന, വാങ്ങല്‍ തുടങ്ങിയ മുഴുവന്‍ വിവരങ്ങളും.
പുതിയ വാര്‍ഷിക ഇന്‍ഫര്‍മേഷന്‍ സ്‌റ്റേറ്റ്‌മെന്റിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ എന്തൊക്കെ ശ്രദ്ധിക്കണം?
1 ''TRACES' ല്‍ ഇപ്പോഴും 26AS ലഭ്യമാണ്. അത് പുതിയ AIS മുഴുവന്‍ വാലിഡേറ്റ് ചെയ്യുന്നതുവരെ തുടരുന്നതാണ്

2 നിങ്ങളുടെ വിദേശ പണമിടപാടുകള്‍( foreign remittance), ഡിവിഡന്റ് തുടങ്ങിയവ പുതിയ AIS ന്റെ പരിധിയില്‍ വരുന്നതാണ്.

3. നികുതി കൊടുക്കാന്‍ ബാധ്യതയുള്ള ആളുകള്‍ പുതിയ AIS പരിശോധിച്ചതിന് ശേഷം മാത്രം ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യണം. 2021 - 22 വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തവര്‍ പുതിയ AIS പരിശോധിച്ചതിന് ശേഷം മാറ്റങ്ങള്‍ ഉണ്ടെങ്കില്‍ revised return ഫയല്‍ ചെയ്യണം. ഇങ്ങനെ revised return ഫയല്‍ ചെയ്തുകഴിഞ്ഞാല്‍ ഒര്‍ജിനല്‍ റിട്ടേണ്‍ പിന്‍വലിക്കപ്പെട്ടതുപോലെ കരുതുന്നു. അതിനുപകരം revised return പ്രാബല്യത്തില്‍ വരും.



Related Articles
Next Story
Videos
Share it