

പുതിയ കേന്ദ്ര ബജറ്റിലൂടെ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ക്കുണ്ടായ നികുതി വര്‍ദ്ധന ഒഴിവാക്കാനുള്ള നീക്കങ്ങളിലേക്കു സര്‍ക്കാര്‍ കടന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്.
പ്രധാനമായും ട്രസ്റ്റുകളായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരെ സര്‍ചാര്‍ജ് വര്‍ദ്ധനവില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള ഉത്തരവിറക്കാനാണ് ആലോചന. എക്‌സിക്യൂട്ടീവ് ഉത്തരവ് പിന്നീട് പാര്‍ലമെന്റിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
രണ്ട് കോടി രൂപയില്‍ കൂടുതല്‍ (283,045 ഡോളര്‍) വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് വ്യക്തിഗത ആദായനികുതി വര്‍ദ്ധിപ്പിച്ചതാണ് വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരുടെ പ്രതിഷേധത്തിനിടയാക്കിയത്.
Read DhanamOnline in English
Subscribe to Dhanam Magazine