ജിഎസ്ടി പോര്‍ട്ടല്‍ പണിമുടക്കി; റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയം നീട്ടി

ഡിസംബറിലെ റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി ജനുവരി 13

ദേശ വ്യാപകമായി ജിഎസ്ടി പോര്‍ട്ടല്‍ പണിമുടക്കിയത് പ്രതിമാസ നികുതിയടവ് അവതാളത്തിലാക്കി. പോര്‍ട്ടല്‍ വഴി നികുതി അടക്കാനാകുന്നില്ലെന്ന വ്യാപാരികളുടെ പരാതികളെ തുടര്‍ന്ന് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനും ജിഎസ്ടി അടക്കുന്നതിനുമുള്ള സമയ പരിധി രണ്ട് ദിവസം കൂടി നീട്ടി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് വിജ്ഞാപനമിറക്കി. ജിഎസ്ടി പോര്‍ട്ടലില്‍ നിലവില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് വകുപ്പ് അധികൃതര്‍ വെളിപ്പെടുത്തി. അറ്റകുറ്റപ്പണികള്‍ നടക്കുന്നുണ്ടെന്നും എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

പുതിയ തീയ്യതികള്‍ ഇങ്ങനെ

ഡിസംബറിലെ ജിഎസ്ടി ആര്‍1 ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതി ജനുവരി 13 വരെയാണ് നീട്ടിയത്. ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ ക്യുആര്‍എംപി സ്‌കീം പ്രകാരം ത്രൈമാസ പേയ്‌മെന്റ് തെരഞ്ഞെടുക്കുന്ന നികുതിദായകര്‍ക്ക് ജനുവരി 15 ആയിരിക്കും അവസാന തീയ്യതി. നേരത്തെ ഇത് യഥാക്രമം ജനുവരി 11, 13 തിയ്യതികളായിരുന്നു.

ഡിസംബറിലെ ജിഎസ്ടി ആര്‍ 3 ബി ഫയല്‍ ചെയ്ത് ജിഎസ്ടി അടയ്ക്കുന്നതിനുള്ള അവസാന തീയതി നിലവിലുള്ള തീയതിയായ ജനുവരി 20 ല്‍ നിന്ന് 22 ലേക്ക് നീട്ടിയിട്ടുണ്ട്.

ജിഎസ്ടി ത്രൈമാസമായി അടക്കുന്ന നികുതിദായകര്‍ക്ക്, ബിസിനസിന്റെ സംസ്ഥാനാടിസ്ഥാനത്തിലുള്ള രജിസ്‌ട്രേഷന്‍ അനുസരിച്ച് അവസാന തീയതി 24 വരെയും 26 വരെയും നീട്ടിയിട്ടുണ്ട്.

Related Articles
Next Story
Videos
Share it