ജി.എസ്.ടി ആംനെസ്റ്റി: അപ്പീല്‍ നല്‍കാന്‍ സമയം ജനുവരി 31 വരെ

ജി.എസ്.ടി വകുപ്പില്‍ നിന്ന് 2023 മാര്‍ച്ച് 31 വരെ നല്‍കിയ ഉത്തരവുകളില്‍ നിശ്ചിതസമയത്തിനകം അപ്പീല്‍ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് ഈ മാസം 31 വരെ സാവകാശം അനുവദിച്ചു. നിശ്ചിതസമയത്തിനകം അപ്പീലുകള്‍ നിരസിക്കപ്പെട്ടവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം. ഉത്തരവില്‍ പറഞ്ഞിട്ടുള്ള തുക അടച്ചശേഷമേ അപ്പീല്‍ സമര്‍പ്പിക്കാവൂ. തര്‍ക്കമുള്ള നികുതിയുടെ 12.5 ശതമാനം തുക മുന്‍കൂറായും അടയ്ക്കണം. വിവരങ്ങള്‍ക്ക് കഴിഞ്ഞ നവംബര്‍ രണ്ടിന് സി.ബി.ഐ.സി. പുറത്തിറക്കിയ 53/2023 സെന്‍ട്രല്‍ ടാക്സ് വിജ്ഞാപനമോ, ഡിസംബര്‍ 13ന് സംസ്ഥാന നികുതിവകുപ്പ് പുറത്തിറക്കിയ എസ്.ആര്‍.ഒ. 1353/2023ലെ ജി.ഒ (പി) നമ്പര്‍ 165/2023/ടാക്സസ് വിജ്ഞാപനമോ പരിശോധിക്കുക.

Related Articles

Next Story

Videos

Share it