ജി.എസ്.ടിയില്‍ 12 ശതമാനം സ്ലാബ് ഒഴിവാക്കിയേക്കും, മൂന്നു നികുതി സ്ലാബുകള്‍ പരിഗണനയില്‍

ജൂണിലോ ജൂലൈയിലോ ജി.എസ്.ടി കൗണ്‍സില്‍ യോഗം ചേരുമെന്നാണ് കരുതുന്നത്
GST, Indian Rupee notes
GST incomeImage : Canva
Published on

ജി.എസ്.ടി സ്ലാബുകളുടെ എണ്ണം യുക്തിസഹമായി കുറയ്ക്കാന്‍ ജി.എസ്.ടി കൗണ്‍സില്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. 12 ശതമാനം നികുതി നിരക്ക് ഒഴിവാക്കി ഈ വിഭാഗത്തില്‍ വരുന്നവ അഞ്ച് ശതമാനത്തിലേക്കോ 18 ശതമാനത്തിലേക്കോ മാറ്റിയേക്കും.

നിലവില്‍ അഞ്ച് ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെ നാല് നിരക്കുകളാണ് ജി.എസ്.ടിയില്‍ ഉള്ളത്.

12 ശതമാനം നികുതി സ്ലാബില്‍ വരുന്നവ

കണ്ടെന്‍സ്ഡ് മില്‍ക്ക്, 20 ലിറ്ററിന്റെ കുടിവെള്ള ബോട്ടിലുകള്‍, വാക്കിടോക്കി, ടാങ്കുകള്‍, കവചിത പ്രതിരോധ വാഹനങ്ങള്‍, കോണ്‍ടാക് ലെന്‍സുകള്‍, ചീസ്, ഈന്തപ്പഴം, ഡ്രൈഡ് ഫ്രൂട്ട്‌സ്, ഫ്രോസണ്‍ വെജിറ്റബ്ള്‍സ്, സോസേജ്, മത്സ്യ ഉത്പന്നങ്ങള്‍, പാസ്ത, ജാമുകള്‍, ജെല്ലി, ഫ്രൂട്ട് ജൂസ് പാനിയങ്ങള്‍, കറി പേസ്റ്റ്, മയോണൈസ്, ടൂത്ത് പൗഡര്‍, ഫീഡിംഗ് ബോട്ടില്‍, തടുക്കുകള്‍, കുടകള്‍, തൊപ്പി, സൈക്കിള്‍, വീട്ടുപകരണങ്ങള്‍, മുള-തടി ഫര്‍ണിച്ചറുകള്‍, പെന്‍സില്‍, ക്രയോണ്‍, ഹാന്‍ഡ്ബാഗ്, 1,000 രൂപയില്‍ താഴെ വരുന്ന പാദരക്ഷകള്‍, ഡയഗ്നോസ്റ്റിക് കിറ്റ്‌സ്, മാര്‍ബിള്‍, ഗ്രാനൈറ്റ് കട്ടകള്‍ എന്നിവയാണ് നിലവില്‍ 12 ശതമാനം നികുതിയില്‍ ഉള്‍പ്പെടുന്നത്.

ചില സേവനങ്ങളും

കണ്‍സ്ട്രക്ഷന്‍ വര്‍ക്ക്, പ്രതിദിനം 7,500 രൂപ വരെയുള്ള ഹോട്ടല്‍ റൂമുകള്‍, നോണ്‍ ഇക്കണോമി ക്ലാസിലുള്ള വിമാന യാത്ര, മള്‍ട്ടി മോഡല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍, ടെക്‌നിക്കല്‍ ആന്‍ഡ് ബിസിനസ് സര്‍വീസുകള്‍, ചില പ്രൊഫഷണലുകള്‍ എന്നിവയും 12 ശതമാനം നികുതി സ്ലാബില്‍ വരും.

ജൂണിലോ ജൂലൈയിലോ ജി.എസ്.ടി കൗണ്‍സില്‍ യോഗം ചേരുമെന്നാണ് കരുതുന്നത്. കേന്ദ്ര ധനകാര്യ മന്ത്രിയും സംസ്ഥാന ധനകാര്യ മന്ത്രിമാര്‍ അല്ലെങ്കില്‍ മുതിര്‍ന്ന മന്ത്രിമാരും അടങ്ങുന്നതാണ് ജി.എസ്.ടി കൗണ്‍സില്‍. 2024 ഡിസംബറിലായിരുന്നു കൗണ്‍സിലിന്റെ അവസാന യോഗം നടന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com