ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി രൂപ!
ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി രൂപ! ഇക്കഴിഞ്ഞ മാര്‍ച്ചില്‍ രാജ്യത്തിന് ചരക്കു സേവന നികുതിയിലൂടെ ലഭിച്ചത് 1,06,577 കോടി രൂപ. 2017 ജൂലൈയില്‍ ജിഎസ്ടി പ്രാബല്യത്തില്‍ വന്നതിനു ശേഷം ഇതാദ്യമായാണ് വരുമാനം ഒരു ലക്ഷം കോടി രൂപയിലെത്തുന്നത്.
സിജിഎസ്ടി 20,353 കോടിയും എസ്ജിഎസ്ടി 27,520 കോടി രൂപയുമാണ്. ഐജിഎസ്ടിയിനത്തില്‍ 50,418 കോടി രൂപയും പിരിച്ചെടുക്കാനായി. സെസ് ഇനത്തില്‍ 8286 കോടി രൂപയും സമാഹരിക്കാനായി. 2019 മാര്‍ച്ചില്‍ , കഴിഞ്ഞ വര്‍ഷം ഇതേ മാസം ലഭിച്ചതിനേക്കാള്‍ 15.6 ശതമാനം വളര്‍ച്ചാ നിരക്കാണ് ജിഎസ്ടിയില്‍ കൈവരിച്ചിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനപാദത്തില്‍ ലഭിച്ചതിനേക്കാള്‍ 14.3 ശതമാനം അധികമാണ് ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനപാദത്തില്‍ ലഭിച്ചത്.
2018-19 സാമ്പത്തിക വര്‍ഷത്തെ ജിഎസ്ടി മാസ ശരാശരി 98,114 കോടി രൂപയാണ്. 2017-18 ല്‍ ലഭിച്ചതിനേക്കാള്‍ 9.2 ശതമാനം അധികമാണിത്.