രണ്ടാം മാസവും 1.30 ലക്ഷം കോടി കടന്നു; ജിഎസ്ടി വരുമാനം 1,31,526 കോടി രൂപ

ഏപ്രിലില്‍ രേഖപ്പെടുത്തിയ റെക്കോര്‍ഡ് ആവര്‍ത്തിച്ചു.

2021 ലെ രണ്ടാംമാസവും ജിഎസ്ടി കളക്ഷന്‍ 1.30 ലക്ഷം കോടി രൂപ കടന്നു. നവംബറില്‍ ജിഎസ്ടിയിനത്തില്‍ സര്‍ക്കാരിനുലഭിച്ചത് 1,31,526 കോടി രൂപ. ഏപ്രിലില്‍ 1,39,708 കോടിയായിരുന്നു ജിഎസ്ടി വരുമാനം.

കഴിഞ്ഞ നവംബറിലെ വരുമാനത്തെ അപേക്ഷിച്ച് 25 ശതമാനം വര്‍ധനവാണ് ഇത്തവണയുണ്ടായത്. 2019-20നെ അപേക്ഷിച്ച് 27ശതമാനവുമാണുണ്ടായിട്ടുള്ളത്. ജിഎസ്ടി നടപ്പാക്കിയശേഷം ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ കളക്ഷനാണ് നവംബറിലേത്.
കേന്ദ്ര ജിഎസ്ടിയിനത്തില്‍ 23,978 കോടിയും സ്റ്റേറ്റ് ജിഎസ്ടിയിനത്തില്‍ 31,127 കോടിയും സംയോജിത ജിഎസ്ടിയായി 66,815 കോടി രൂപയുമാണ് നവംബറില്‍ ലഭിച്ചത്. നവംബറിലെ ഇറക്കുമതിയില്‍ നിന്നുള്ള വരുമാനം 43 ശതമാനം കൂടുതലാണ്. ആഭ്യന്തര ഇടപാടുകളില്‍ നിന്നുള്ള വരുമാനത്തില്‍ 20 ശതമാനം വര്‍ധനവുണ്ടായി.
സമ്പദ് വ്യവസ്ഥയുടെ തരിച്ചുവരവിന്റെ ശക്തമായ തെളിവാണ് ജിഎസ്ടി വരുമാനത്തിലെ വര്‍ധനവെന്ന് ധനമന്ത്രാലയം. ചരക്ക് സേവന നികുതി വിഭാഗത്തില്‍ നടപ്പാക്കിയ ശക്തമായ പരിഷ്‌കാരങ്ങളുടെയും നയങ്ങളുടെയും ഭരണപരമായ നടപടികളുടെയും ഫലമാണ് ജിഎസ്ടി വരുമാനത്തില്‍ പ്രതിഫലിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി.


Related Articles
Next Story
Videos
Share it