ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റില്‍ പൊരുത്തക്കേടുണ്ടോ; ഇന്‍വോയ്‌സ് പരിശോധിക്കാന്‍ നികുതി വകുപ്പ്

നികുതി അടയ്ക്കാത്തതിന് വീണ്ടെടുക്കല്‍ നടപടി ആരംഭിക്കുന്നതിന് മുമ്പ് ഇന്‍വോയ്സുകളുടെ വിശദാംശങ്ങള്‍ ജിഎസ്ടി (GST) ഓഫീസര്‍മാര്‍ പരിശോധിക്കണമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡെറക്ട് ടാക്സസ് ആന്‍ഡ് കസ്റ്റംസ് (CBIC) ആവശ്യപ്പെട്ടു. GSTR-1, GSTR-3B എന്നിവയിലെ പൊരുത്തക്കേടുകളാല്‍ തെറ്റായ ബിസിനസ്സിലൂടെ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് (ITC) നേടിയ എല്ലാ ഇന്‍വോയ്സുകളുടെയും വിശദാംശങ്ങള്‍ പരിശോധിക്കണമെന്നാണ് ജിഎസ്ടി ഓഫീസര്‍മാരോട് സിബിഐസി ആവശ്യപ്പെട്ടത്.

2017-18, 2018-19 കാലയളവിലെ വീണ്ടെടുക്കല്‍ നടപടികളെക്കുറിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വ്യക്തമാക്കുന്ന ഈ സര്‍ക്കുലര്‍ സിബിഐസി പുറത്തിറക്കി. ഡിസംബര്‍ 17ന് നടന്ന ജിഎസ്ടി കൗണ്‍സിലിന്റെ അവസാന യോഗത്തിലെ ശുപാര്‍ശകളെ തുടര്‍ന്നാണ് ഈ സര്‍ക്കുലര്‍ ഇറക്കിയത്. ഇതുവരെ ജിഎസ്ടി നിയമപ്രകാരം GSTR-1, GSTR-3B എന്നിവയിലെ പൊരുത്തക്കേടുകളില്‍ വീണ്ടെടുക്കല്‍ പ്രക്രിയ ആരംഭിക്കുന്നതിന് മുമ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

സര്‍ക്കുലര്‍ പ്രകാരം എന്തെങ്കിലും ഐടിസി ക്രമീകരണങ്ങള്‍ വരുത്തേണ്ടതുണ്ടോ എന്നറിയാന്‍ നികുതി ഉദ്യോഗസ്ഥര്‍ പ്രധാന വിശദാംശങ്ങള്‍ സ്ഥിരീകരിക്കുകയും വേണം. അതായത് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഐടിസി ക്ലെയിം ചെയ്തിരിക്കുന്നത് എകദേശം 5 ലക്ഷം കവിയുന്നുവെങ്കില്‍ വിതരണക്കാരനില്‍ നിന്ന് ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ബന്ധപ്പെട്ട ഓഫീസര്‍ക്ക് ആവശ്യപ്പെടാം. ഇത് 5 ലക്ഷത്തില്‍ താഴെയാണെങ്കില്‍ വിതരണക്കാരനില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് മതിയാകും.

ഐടിസിയുമായി ബന്ധപ്പെട്ട പൊരുത്തക്കേടുകള്‍ രജിസ്റ്റര്‍ ചെയ്ത വ്യക്തികള്‍ക്ക് ലഭിക്കുന്ന യോഗ്യതയില്ലാത്ത ഐടിസിയെ പ്രതിനിധീകരിക്കുന്നതായി ടാക്‌സ് ഓഫീസര്‍മാര്‍ കണക്കാക്കും. കൂടാതെ അത്തരം പൊരുത്തക്കേടുകള്‍ക്കായി രജിസ്റ്റര്‍ ചെയ്ത വ്യക്തികളില്‍ നിന്ന് വിശദീകരണം തേടുന്നതിനും അല്ലെങ്കില്‍ അത്തരം യോഗ്യതയില്ലാത്ത ഐടിസി തിരിച്ചെടുക്കുന്നതിനും നടപടി സ്വീകരിക്കും.

Related Articles
Next Story
Videos
Share it