ജിഎസ്ടി ഉദ്യോഗസ്ഥര്‍ക്ക് സെര്‍ച്ച് നടത്താം, റിക്കവറി നടത്താന്‍ അധികാരമില്ലേ? സിബിഐസി

തിരച്ചിലിനിടെ നിര്‍ബന്ധിത റിക്കവറി പാടില്ലെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്റ്റ് ടാക്സസ് ആന്‍ഡ് കസ്റ്റംസ് (CBIC). തിരച്ചിലിനായി എത്തുന്ന സമയത്ത് നികുതിദായകന്‍ സ്വമേധയാ നികുതി അടച്ചാല്‍ നികുതി അധികാരികള്‍ക്ക് റിക്കവറി നടത്താനാകില്ല. മാത്രമല്ല ഇത്തരത്തില്‍ നടപടിയെടുക്കുന്നവര്‍ക്കെതിരെ നിയമപരമായ ശിക്ഷാ നടപടിയുണ്ടായേക്കാമെന്നും റിപ്പോര്‍ട്ട്.

ടാക്‌സ് റിക്കവറി സമയത്തെ ബലപ്രയോഗത്തിന്റെ സംഭവങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ടുള്ള നീക്കമായിട്ടാണ് നിര്‍ദേശങ്ങള്‍ വീണ്ടും സിബിഐസി പുറത്തിറക്കിയിട്ടുള്ളത്. വിധിനിര്‍ണ്ണയ ഉത്തരവ് പുറപ്പെടുവിച്ചതിന് ശേഷം നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ച് നികുതി കുടിശ്ശിക വീണ്ടെടുക്കണം.

തിരയലുകള്‍ (Search)നടത്തുന്ന സമയത്ത് നികുതി അടവ് സാധിക്കില്ല എന്ന് നികുതി ദായകനോട് (TaxPayer)പറയാനും ഉദ്യോഗസ്ഥര്‍ക്ക് അധികാരമില്ല.

ബലപ്രയോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നാണ് പുതിയ നിര്‍ദേശങ്ങളുമായി സിബിഐസി രംഗത്തെത്തിയത്. തിരച്ചിലിലോ പരിശോധനയിലോ അന്വേഷണത്തിലോ തുക ലഭിക്കുന്നതിന് ഏതെങ്കിലും ഉദ്യോഗസ്ഥര്‍ ബലപ്രയോഗമോ നിര്‍ബന്ധമോ ഉപയോഗിച്ചതായി നികുതിദായകനില്‍ നിന്ന് എന്തെങ്കിലും പരാതി ലഭിച്ചാല്‍, അത് എത്രയും വേഗം അന്വേഷിക്കേണ്ടതുണ്ടെന്നും അതില്‍ കൂട്ടിച്ചേര്‍ക്കുന്നു.

റിക്കവറി (Recovery)അഥവാ തിരയല്‍ നടപടി സമയത്ത് നികുതിദായകര്‍ വീഴ്ച വരുത്തിയിട്ടുള്ള ജിഎസ്ടി തുകയില്‍ ഒരു ഭാഗമോ അവരുടെ എല്ലാ ജിഎസ്ടി ബാധ്യതയോ നിക്ഷേപിക്കാനുള്ള ഓപ്ഷന്‍ തെരഞ്ഞെടുക്കാവുന്നതാണ്.

Related Articles

Next Story

Videos

Share it