
ജിഎസ്ടി റിട്ടേണുകള്‍ ഓഫ്‌ലൈനായും സമര്‍പ്പിക്കാം. ജിഎസ്ടിഎന്‍ വെബ്‌സൈറ്റില്‍നി്‌ന് ഓഫ്‌ലൈന്‍ യൂട്ടിലിറ്റി ഫോം ഡൗണ്‍ലോഡ് ചെയ്യുകയും ഫോം പൂരിപ്പിച്ചശേഷം സൈറ്റില്‍ അപ്ലോഡ് ചെയ്യുകയും വേണം.
സബ്മിറ്റ് ചെയ്യുന്നതിന് മുന്‍പ് പ്രിവ്യു നോക്കി പിഴവുകളൊന്നും ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം ഡിജിറ്റല്‍ സിഗ്നേച്ചറോ ഇലക്ട്രോണിക് വേരിഫിക്കന്‍ കോഡോ ഉപയോഗിച്ച് വാലിഡേറ്റ് ചെയ്യുകയും വേണം. ജിഎസ്ടി റിട്ടേണുകളില്‍ പിഴവ് ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് കരുതുന്നതെന്ന് ജിഎസ്ടി നെറ്റുവര്‍ക്ക്‌സ് സിഇഒ പ്രകാശ് കുമാര്‍ പറഞ്ഞു.
ഇന്റര്‍നെറ്റിന് സ്ഥിരതയില്ലാത്ത സ്ഥലങ്ങളില്‍ ഓണ്‍ലൈനായി ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ജിഎസ്ടിക്ക് ഓ്ഫ്‌ലൈന്‍ ഫോം അവതരിപ്പിക്കുന്നതിന്റെ പ്രാധാന്യം.
Read DhanamOnline in English
Subscribe to Dhanam Magazine