ഹോസ്റ്റല്‍ ഫീസിനും നികുതി; 12% ജി.എസ്.ടി അടയ്ക്കണം

ഹോസ്റ്റലുകളില്‍ താമസിക്കുന്നവര്‍ ഇനിമുതല്‍ വാടകയ്‌ക്കൊപ്പം ഇനി നികുതിയും കൊടുക്കേണ്ടിവരും. ഹോസ്റ്റല്‍ വാടകയ്ക്ക് 12 ശതമാനം ജി.എസ്.ടി ബാധകമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ജി.എസ്.ടിയുടെ അതോറിറ്റി ഓഫ് അഡ്വാന്‍സ് റൂളിംഗ് (എ.എ.ആര്‍/AAR) ബംഗളൂരു ബെഞ്ച്. വിദ്യാര്‍ത്ഥികള്‍ക്കും ഹോസ്റ്റലുകളില്‍ താമസിക്കുന്ന ചെറുകിട ശമ്പളക്കാര്‍ക്കുമാണ് ഇത് തിരിച്ചടിയാവുക.

ഭവന പദ്ധതികളല്ല
ഹോസ്റ്റലുകള്‍ ഭവന പദ്ധതികളല്ലെന്നും ബിസിനസ് സേവനങ്ങളാണെന്നും അതുകൊണ്ട് ജി.എസ്.ടി ഒഴിവാക്കാനാകില്ലെന്നുമാണ് ബെഞ്ച് വ്യക്തമാക്കിയത്. സ്ഥിരതാമസ സൗകര്യമുള്ള പദ്ധതികളെയാണ് ഭവന (residential) പദ്ധതികള്‍ എന്ന് വിശേഷിപ്പിക്കാനാവുക. ഗസ്റ്റ് ഹൗസ്, ഹോസ്റ്റല്‍, ലോഡ്ജ് എന്നിവയെ ഈ ഗണത്തില്‍ പെടുത്താനാവില്ല. ഹോസ്റ്റല്‍ സേവനം നല്‍കുന്നവര്‍ ജി.എസ്.ടി രജിസ്‌ട്രേഷൻ എടുക്കണമെന്നും ബെഞ്ച് നിര്‍ദേശിച്ചു.
ഹോസ്റ്റല്‍ വാടക പ്രതിദിനം 1,000 രൂപയ്ക്ക് താഴെയാണെങ്കിലും 12 ശതമാനം ജി.എസ്.ടി ബാധകമാണെന്ന് മറ്റൊരു കേസില്‍ എ.എ.ആര്‍ ലക്‌നൗ ബെഞ്ചും വ്യക്തമാക്കി.
Related Articles
Next Story
Videos
Share it