വീട് വാടക ജിഎസ്ടി പരിധിയില്‍ വരുമോ? ബാധ്യതയാകുക ആര്‍ക്കൊക്കെ? പ്രചരിക്കുന്ന വാര്‍ത്തകളുടെ സത്യമറിയാം

ജൂലൈ 18 ന് പ്രാബല്യത്തില്‍ വന്ന ജിഎസ്ടി (GST) ചട്ടങ്ങളില്‍ പുതിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഇതനുസരിച്ച് സംരംഭത്തിനും വാണിജ്യ ആവശ്യങ്ങള്‍ക്കുമായി എടുത്തിട്ടുള്ള വാടക വീടുകള്‍ക്കും ഫ്ളാറ്റുകൾക്കും ജിഎസ്ടി (Tax on Rental Houses) നിരക്കുകള്‍ ബാധകമാക്കിയിരിക്കുകയാണ്. വ്യക്തികള്‍ക്ക് വാടക നല്‍കുമ്പോള്‍ ജിഎസ്ടി നിരക്ക് ഈടാക്കില്ല.

വാടക വീടുകള്‍ക്ക് (Rental Houses) 18 ശതമാനം ജി.എസ്.ടി ഈടാക്കുമെന്ന വാര്‍ത്ത വ്യാജമാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അറിയിച്ചിട്ടുണ്ട്. വ്യവസായ സ്ഥാപനത്തിന് വാടകയ്ക്ക് വീട് നല്‍കുമ്പോള്‍ മാത്രമാണ് ജി.എസ്.ടി ഈടാക്കുക എന്ന് ബ്യൂറോ വ്യക്തമാക്കുന്നു.
എന്നാല്‍ നേരത്തെ ഓഫീസുകള്‍ അടക്കം വാണിജ്യ ആവശ്യത്തിന് പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ക്ക് വാടക കൊടുക്കുന്നുണ്ടെങ്കില്‍ മാത്രമേ, ജിഎസ്ടി പരിധിയില്‍ വരുമായിരുന്നുള്ളൂ. ഇപ്പോള്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളോ സംരംഭകരോ ജീവനക്ക് താമസിക്കാനോ ഉല്‍പ്പാദന യൂണിറ്റിന്റെ ഭാഗമായോ വാസയോഗ്യമായ കെട്ടിടങ്ങള്‍ വാടകയ്ക്ക് എടുത്താല്‍ ജിഎസ്ടി (GST) ബാധകമാകും.
ഇത്തരം അഴസരത്തില്‍ പുതിയ പുതിയ ജിഎസ്ടി ചട്ടം അനുസരിച്ച് വാടകക്കാരന്‍ 18 ശതമാനം ചരക്കുസേവന നികുതി നല്‍കണം. അതേസമയം വാടകക്കാരന് ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് വഴി ഇളവിന് അപേക്ഷിക്കാവുന്നതാണ്. സ്വകാര്യ വ്യക്തിക്ക് വ്യക്തിപരമായ ഉപയോഗത്തിന് വീട് നല്‍കിയാല്‍ നികുതി ഈടാക്കില്ലെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ട്വീറ്റിലൂടെ അറിയിച്ചു.
നേരത്തെ പാക്ക് ചെയ്ത ഭക്ഷ്യവസ്തുക്കള്‍ ജി.എസ്.ടി ഏര്‍പ്പെടുത്താനുള്ള തീരുമാനം കൗണ്‍സില്‍ എടുത്തിരുന്നു. ഇതിന് പിന്നാലെ ലസ്സി, തൈര് തുടങ്ങി പല ഉല്‍പന്നങ്ങളും നികുതിപരിധിയിലേക്ക് എത്തിയിരുന്നു. ഇതിന് പിന്നാലെ നികുതിയുമായി ബന്ധപ്പെട്ട് പല വാര്‍ത്തകളും പ്രചരിച്ചിരുന്നു. ശ്മശാനങ്ങളിലെ ശവസംസ്‌കാരത്തിനും ആശുപത്രി സേവനത്തിനും അധിക നികുതി ഏര്‍പ്പെടുത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇക്കാര്യത്തില്‍ വ്യക്തത വരുത്തി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ രംഗത്തെത്തിയിരുന്നു. ശവസംസ്‌കാരത്തിന് നികുതി ഏര്‍പ്പെടുത്തിയിട്ടില്ലെന്നായിരുന്നു സീതാരാമന്‍ വ്യക്തമാക്കിത്.


Related Articles

Next Story

Videos

Share it