ഇന്‍കം ടാക്‌സ് റീഫണ്ട് ഓണ്‍ലൈനായി പരിശോധിക്കാം, എങ്ങനെ ?

നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ 1.57 കോടിയിലധികം നികുതിദായകര്‍ക്ക് 1.73 ലക്ഷം കോടി രൂപയുടെ റീഫണ്ടുകളാണ് ആദായനികുതി വകുപ്പ് പുറത്തിറക്കിയത്.

'1,54,55,577 കേസുകളില്‍ 57,139 കോടി രൂപയുടെ ഇന്‍കം ടാക്‌സ് റീഫണ്ടുകളും 2,10,150 കേസുകളിലായി 1,15,999 കോടി രൂപയുടെ കോര്‍പ്പറേറ്റ് ടാക്‌സ് റീഫണ്ടുകളും നല്‍കി' സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സെസ് (സി ബി ഡി ടി) ബുധനാഴ്ച്ച ട്വീറ്റ് ചെയ്തു.
എന്നാല്‍ തെറ്റായ ബാങ്ക് വിശദാംശങ്ങള്‍ നല്‍കുന്നത് ഇന്‍കം ടാക്‌സ് റീഫണ്ടുകളുടെ നടപടിക്രമങ്ങള്‍ വൈകാന്‍ കാരണമാകും. കേന്ദ്രീകൃത പ്രോസസ്സിംഗ് സെന്റര്‍ (സി പി സി) യുടെ ഇന്‍കം ടാക്‌സ് റീഫണ്ട് (ഐടിആര്‍) നടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് 20-45 ദിവസത്തിനുള്ളിലാണ് ഇന്‍കം ടാക്‌സ് റീഫണ്ടുകള്‍ ലഭ്യമാവുക.
നിങ്ങളുടെ ഇന്‍കം ടാക്‌സ് റീഫണ്ട് നില ഓണ്‍ലൈനായി പരിശോധിക്കാനും സൗകര്യമുണ്ട്. നാഷണല്‍ സെക്യൂരിറ്റീസ് ഡിപോസിറ്ററി ലിമിറ്റഡ് (എന്‍ എസ് ഡി എല്‍) വെബ്സൈറ്റ് വഴിയും ഇന്‍കം ടാക്‌സ് വകുപ്പിന്റെ ഇ-ഫയലിംഗ് വെബ്സൈറ്റ് വഴിയും ഐ ടി ആര്‍ നില പരിശോധിക്കാന്‍ കഴിയും.

എന്‍ എസ് ഡി എല്‍ വെബ്സൈറ്റില്‍ എങ്ങനെ

1. എന്‍ എസ് ഡി എല്ലിന്റെ ആദായനികുതി റീഫണ്ട് സൈറ്റ് സന്ദര്‍ശിക്കുക
2. നിങ്ങളുടെ പാന്‍ വിശദാംശങ്ങള്‍, വര്‍ഷം, ക്യാപ്ച കോഡ് എന്നിവ നല്‍കുക
3. എല്ലാ ഫീല്‍ഡുകളും പൂരിപ്പിച്ച ശേഷം മുന്നോട്ടുപോവുക
4. ആദായനികുതി റീഫണ്ട് നില സ്‌ക്രീനില്‍ കാണാം

ഇന്‍കം ടാക്‌സ് വകുപ്പിന്റെ ഇ-ഫയലിംഗ് വഴി എങ്ങനെ

1. ആദായനികുതി വകുപ്പിന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
2. ഹോംപേജിന്റെ ഇടതുവശത്തുള്ള ലിങ്ക് വിഭാഗത്തിന് കീഴിലുള്ള ഐ ടി ആര്‍ സ്റ്റാറ്റസില്‍ ക്ലിക്കുചെയ്യുക
3. ക്യാപ്ച കോഡിന് ശേഷം നിങ്ങളുടെ പാന്‍ വിശദാംശങ്ങളും അംഗീകാര നമ്പറും നല്‍കുക.
4. 'സബ്മിറ്റ്' ബട്ടണില്‍ ക്ലിക്കുചെയ്യുക.
5. ആദായനികുതി റീഫണ്ട് നില സ്‌ക്രീനില്‍ കാണാം


Related Articles

Next Story

Videos

Share it