ഇന്‍കംടാക്‌സ് റിട്ടേണ്‍ ഇ-ഫയലിങ്ങിന് ശേഷം സ്റ്റാറ്റസ് അറിയേണ്ടതെങ്ങനെ?
2019-20 ലേക്കുള്ള ഇന്‍കംടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31 (പുതിയ തീയതി) നാണ്. എന്നാല്‍ ഇ-ഫയലിങ് നിര്‍ബന്ധമാക്കിയിരിക്കുന്നതിനാല്‍ നികുതി ദായകര്‍ അവസാന നിമിഷം വരെ നോക്കിയിരക്കരുതെന്നാണ് ആദായ നികുതി വകുപ്പിന്റെ നിര്‍ദേശം. incometaxindiaefiling.gov.in എന്ന വെബ്‌സൈറ്റില്‍ കയറി ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതാണ്. ഇ-ഫയലിങ്ങിന് ശേഷം ഇന്‍കം ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിച്ചതിന്റെ സ്റ്റാറ്റസും ഓണ്‍ലൈനിലൂടെ പരിശോധിക്കണം. അതെങ്ങനെയെന്ന് നോക്കാം.
സ്‌റ്റെപ് : 01
ഇന്‍കംടാക്‌സ് ഇ- ഫയലിങ് വെബ്‌സൈറ്റില്‍ കയറി ' ഐടിആര്‍ സ്റ്റാസ്റ്റസ്്'''ക്ലിക്ക് ചെയ്യുക. താഴെ കാണുന്ന ഹോം പേജിലേക്ക് എത്തും.
സ്റ്റെപ്: 02
അടുത്ത പേജില്‍ , പാന്‍ മുതലായ വിവരങ്ങള്‍ സബ്മിറ്റ് ചെയ്യാനുള്ള ഇടമുണ്ട്. ഇ- ഫയലിങ് പോര്‍ട്ടലില്‍ നിങ്ങള്‍ ഇ ഫയലിങ് സമര്‍പ്പിച്ചപ്പോഴുള്ള അക്‌നോളഡ്ജ് നമ്പറും ഇവിടെ സമര്‍പ്പിക്കേണ്ടതാണ്.
സ്റ്റെപ് : 03
ഇത്രയും സമര്‍പ്പിച്ച് കഴിഞ്ഞാല്‍ സബ്മിറ്റ് എന്ന ഒരു ഓപ്ഷന്‍ ഉണ്ട്. റിട്ടേണ്‍ വേരിഫൈ ചെയ്തു കഴിഞ്ഞു എന്നതിനായി ''Return Submitted and verified'' എന്ന സന്ദേശം വരും.