പ്രധാന പ്രത്യക്ഷ നികുതി നിര്‍ദ്ദേശങ്ങള്‍

  • 75 വയസിനു മുകളിലുള്ളവര്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട. പെന്‍ഷന്‍, പലിശ വരുമാനം മാത്രമുള്ളവര്‍ക്കാണ് ഇളവ്
  • നികുതി പുനഃപരിശോധിക്കാനുള്ള സമയം ആറില്‍ നിന്ന് മൂന്നു വര്‍ഷമാക്കി. 50 ലക്ഷം നികുതി വെട്ടിച്ചുവെന്ന് തെളിവുണ്ടെങ്കില്‍ മാത്രം 10 വര്‍ഷം വരെ പരിശോധിക്കാം
  • ആദായ നികുതി സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക സമിതി.
  • ഫെയ്‌സ്‌ലെസ് നടപടി കൈക്കൊള്ളാന്‍ ഇന്‍കം ടാക്‌സ് അപലറ്റ് ട്രിബ്യൂണല്‍. വീഡിയോ കോണ്‍ഫറന്‍സ് വഴി പരാതികള്‍ കേള്‍ക്കും
  • ടാക്‌സ് ഓഡിറ്റ്: ഡിജിറ്റല്‍ ഇടപാടുകളുടെ പരിധി അഞ്ചു കോടിയില്‍ നിന്ന് 10 കോടി രൂപയാക്കി
  • ചെലവു കുറഞ്ഞ ഭവന വായ്പയ്ക്ക് 1.5 ലക്ഷം രൂപയുടെ ഇളവ് ഒരു വര്‍ഷം കൂടി നീട്ടി.
  • ചെലവു കുറഞ്ഞ വീടുകള്‍ നിര്‍മിച്ചു നല്‍കുന്നവര്‍ക്കുള്ള 80ഐബിഎ ആനുകൂല്യം അടുത്ത മാര്‍ച്ച് വരെ നീട്ടി
  • അഫോര്‍ഡബ്ള്‍ റെന്റിംഗ് ഹൗസിംഗ് പ്രോജക്റ്റുകള്‍ക്ക് നികുതി ഇന്‍സന്റീവ്സെ
  • ക്ഷന്‍ 10 (23 സി) പ്രകാരമുള്ള വിദ്യാഭ്യാസ-ആശുപത്രി ട്രസ്റ്റുകള്‍ക്കുള്ള നികുതി ആനുകൂല്യത്തിനുള്ള വരുമാന പരിധി 1 കോടിയില്‍ നിന്ന് 5 കോടിയായി ഉയര്‍ത്തി
  • വൈകി അടക്കുന്ന പ്രൊവിഡന്റ് ഫണ്ട് വിഹിതത്തിന് ആദായ നികുതി ഇളവുകള്‍ ലഭ്യമാകില്ല


Related Articles

Next Story

Videos

Share it