ആദായ നികുതി റിട്ടേൺ ഓഗസ്റ്റ് 31 വരെ സമർപ്പിക്കാം ; വീണ്ടും വൈകുന്നവർക്ക് 10,000 രൂപ വരെ പിഴ

ആദായ നികുതി സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 31 ൽ നിന്നും ഓഗസ്റ്റ് 31ലേക്ക് നീട്ടികൊണ്ട് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സ് (CBDT) ഉത്തരവ്. ജൂലൈ 23 നാണു പുതിയ തീയതി വകുപ്പ് പുറത്തു വിട്ടത്. ജൂലൈ 31ൽ നിന്നും ഓഗസ്റ്റ് 31ലേക്ക് നീട്ടിയത് വിവിധ സാങ്കേതിക പ്രശ്നങ്ങളാൽ റിട്ടേൺ സമർപ്പിക്കാൻ കഴിയാത്ത നികുതി ദായകർക്ക് ഏറെ ആശ്വാസജനകമാണ്.

ഓഗസ്റ്റ് 31ന് മുൻപായി സമർപ്പിക്കാത്തവർക്ക് ഡിസംബർ 31 വരെ 5000 രൂപയും 2020 ജനുവരി 1മുതൽ മാർച്ച്‌ 31 വരെ 10000 രൂപയായിരിക്കും പിഴ ആയി അടയ്‌ക്കേണ്ടി വരിക. ഫോം 16 സമർപ്പിക്കുന്നതിൽ വൈകുന്നതുമായി ബന്ധപ്പെട്ടാണ് തീയതി നീട്ടിവയ്ക്കുന്നതെന്നാണ് റിപ്പോർട്ട്‌.

കൂടുതല്‍ അറിയാം: ഇന്‍കംടാക്‌സ് റിട്ടേണ്‍ ഇ- ഫയല്‍ ചെയ്യുന്നതെങ്ങനെ?

Related Articles
Next Story
Videos
Share it