ആദായ നികുതി റിട്ടേണ്‍ സമപ്പിക്കാന്‍ 10 ദിവസം കൂടി; ഈ രേഖകള്‍ തയ്യാറെങ്കില്‍ കാര്യം നിസ്സാരം

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തായതി ഡിസംബര്‍ 31 വരെയാണ് അവസാനമായി നീട്ടിയത്. റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള കാലതാമസവും പോര്‍ട്ടിലിലെ പിഴവും മറ്റും ഇളവുകള്‍ മൂന്നാം തവണയും നല്‍കുകയായിരുന്നു. കോവിഡ് കാലമായതിനാല്‍ തന്നെ ബിസിനസും ജോലിയും ജീവിതവുമെല്ലാം ആകെ തകിടം മറിഞ്ഞ് കിടക്കുകയാണ്. എന്നാല്‍ അല്‍പ്പം ശ്രദ്ധ വച്ചാല്‍ ആദായ നികുതി കുടിശ്ശിക എളുപ്പത്തില്‍ അടച്ച് തീര്‍ക്കാം. അത്യാവശ്യം വേണ്ട ചില രേഖകള്‍തയ്യാറാക്കി വച്ചാല്‍ എളുപ്പത്തില്‍ ഫയലിംഗ് നടത്താം.

ഫോം 16
ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിലെ ഏറ്റവും പ്രധാനമായ ഒന്നാണ് ഫോം 16. ശമ്പളത്തില്‍ നിന്ന് ആദായ നികുതി പിടിക്കുന്ന എല്ലാ ജീവനക്കാര്‍ക്കും തൊഴിലുടമ ഇത് നല്‍കിയിരിക്കണം. ഉറവിടത്തില്‍ നിന്ന് നികുതി പിടിച്ചതിന്റെ സര്‍ട്ടിഫിക്കറ്റാണിത്. ഫോം 16 ന് രണ്ട് ഭാഗങ്ങളുണ്ടാകും. എ വിഭാഗത്തില്‍ സാമ്പത്തിക വര്‍ഷം നിങ്ങളുടെ ശമ്പളത്തില്‍ നിന്ന് പിടിച്ച നികുതിയുടെ വിശദ വിവരങ്ങള്‍, പാന്‍ നമ്പര്‍, സ്ഥാപനത്തിന്റെ ടാന്‍ നമ്പര്‍എന്നിവ, ബി യില്‍ ശമ്പളത്തിന്റെ ബ്രേക്ക് അപ്പ് വിശദാംശങ്ങളും നികുതി ഒഴിവുകളും. പുതിയ പോര്‍ട്ടലില്‍ പ്രീ ഫില്‍ഡ് ഫോമുകളാണ് ലഭ്യമാകുക. ഐ ടി ആര്‍ 1 ഫോമുകള്‍ ഓണ്‍ലൈനായി പൂരിപ്പിക്കുമ്പോള്‍ ഇ വിവരങ്ങള്‍ ഫോം 16 ലെ വിശദാംശങ്ങളുമായി താരതമ്യം ചെയ്ത് ഉറപ്പുവരുത്തുക.
നിക്ഷേപ വിവരങ്ങള്‍
റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് മുന്‍പുള്ള സാമ്പത്തിക വര്‍ഷത്തിലെ (പഴയ നികുതി സമ്പ്രദായത്തില്‍) നികുതി ഇളവുള്ള നിക്ഷേപങ്ങളുടെ രേഖകള്‍ നിശ്ചിത സമയത്ത് തൊഴിലുടമയ്ക്ക് സമര്‍പ്പിക്കാത്തവര്‍ക്ക് നേരിട്ട് ആദായ നികുതി വകുപ്പിന് നല്‍കി നികുതി ഒഴിവ് നേടാവുന്നതാണ്. എല്‍ ഐ സി പ്രീമിയം, മെഡിക്കല്‍ ഇന്‍ഷൂറന്‍സ്, പിപിഎഫ് പാസ്ബുക്ക്, അഞ്ച് വര്‍ഷത്തെ ഫിക്‌സഡ് ഡിപ്പോസിറ്റ്, ഭവനവായ്പ തിരിച്ചടവ്, ഡൊണേഷന്‍, ട്യൂഷന്‍ ഫീ എന്നിവയുടെ രസീതുകള്‍ ഇതില്‍ ഉപയോഗിക്കാം.
ഇന്ററസ്റ്റ് സര്‍ട്ടിഫിക്കറ്റ്
നിലവിലെ ശമ്പള വരുമാനത്തിന് പുറമെ സേവിംഗ്‌സ് അക്കൗണ്ടില്‍ നിന്നും സ്ഥിര നിക്ഷേപങ്ങളില്‍ നിന്നും ലഭിക്കുന്ന വരുമാനങ്ങള്‍ക്ക് അതാത് സ്ഥാപനങ്ങള്‍ പലിശ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാറുണ്ട്. ബാങ്ക്, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന പലിശയില്‍ 10,000 രൂപ വരെ കിഴിവിന് അര്‍ഹതയുണ്ടാകും. 25,000 രൂപ വരെ കുടുംബാംഗങ്ങള്‍ക്കുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് പ്രീമിയം നികുതി വിധേയമല്ല. മുതിര്‍ന്ന പൗരന്‍മാരാണെങ്കില്‍ ഈ പരിധി 50,000 രൂപയാണ്. ഈ സര്‍ട്ടിഫിക്കറ്റുകളും ഒപ്പം ചേര്‍ക്കണം.
കൂടാതെ ആധാര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ടിന്റെ വിശദ വിവരങ്ങള്‍, ലിസ്റ്റ് ചെയ്യപ്പെടാത്ത ഷെയറിലെ നിക്ഷേപ വിവരങ്ങള്‍ എന്നിവയും കരുതി വയ്ക്കാം. ബാങ്കിന്റെ സൈറ്റില്‍ കൂടി കയറിയാണ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതെങ്കില്‍ ഇത് താനേ അപ്‌ഡേറ്റ് ആകും.
റിട്ടേണ്‍ ഫോം പൂരിപ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
സ്റ്റെപ് 1
റിട്ടേണ്‍ ഫയല്‍ ചെയ്യാനായി ലോഗിന്‍ ചെയ്ത് ഡാഷ് ബോര്‍ഡില്‍ പ്രവേശിക്കണം. അതിനുശേഷം ഫയല്‍ നൌ എന്ന നീല ബട്ടണില്‍ അമര്‍ത്തുക.
ഓണ്‍ലൈനായി ടാക്സ് റിട്ടേണ്‍ ഫോം പൂരിപ്പിക്കാനുള്ള നടപടികള്‍ ആരംഭിക്കും.
അസസ്മെന്റ് ഇയര്‍ സെലക്ട് ചെയ്യുക. (ആദായ നികുതി കണക്ക് ഏതുവര്‍ഷമാണോ വകുപ്പ് അസസ് ചെയ്യുന്നത് ആ വര്‍ഷമാണ് സെലക്ട് ചെയ്യേണ്ടത്.) കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ ആദായ നികുതി റിട്ടേണാണ് സമര്‍പ്പിക്കുന്നതെങ്കിലും അത് വകുപ്പ് അസസ് ചെയ്യുന്നത് ഇപ്പോഴാണല്ലോ. അതായത് ഈ സാമ്പത്തിക വര്‍ഷമാണല്ലോ. അതായത് 2020-21 സാമ്പത്തിക വര്‍ഷത്തെ റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ 2021-22 വര്‍ഷമാണ് അസസ്മെന്റ് ഇയര്‍ ആയി നല്‍കേണ്ടത്.
മോഡ് ഓഫ് ഫയലിംഗ് എന്നതില്‍ ഓണ്‍ലൈന്‍ മോഡ് സെലക്ട് ചെയ്യുക.
സ്റ്റാര്‍ട്ട് ന്യൂ ഫയലിംഗ് എന്ന ബട്ടണ്‍ കാണാം.
ഏതു വിഭാഗത്തിലുള്ള നികുതി ദായകനാണ് എന്ന് സെലക്ട് ചെയ്യുക. വ്യക്തിഗത വിഭാഗം സിലക്ട് ചെയ്യുക.
ഐ.റ്റി.ആര്‍ ഫോം സിലക്ട് ചെയ്യണം.
ശമ്പളവരുമാനം, പലിശ വരുമാനം എന്നിവയല്ലാതെ മറ്റ് വരുമാനം ഇല്ലാത്ത ആളാണ് എങ്കില്‍ ഐ.റ്റി.ആര്‍ 1 ആണ് സില്കട് ചെയ്യേണ്ടത്.
ഐ.റ്റി.ആര്‍ ഫോം ഒരിക്കലും മാറിപ്പോകരുത്. നിങ്ങള്‍ ഏതു വരുമാനവിഭാഗത്തിലാണ് ഉള്‍പ്പെടുന്നത് അതിന് അനുസരിച്ചുള്ള ഫോമാണ് വേണ്ടത്.
ശമ്പളവരുമാനക്കാര്‍ ഐ.റ്റി.ആര്‍ 1 മുതല്‍ നാല് വരെയുള്ള ഫോമുകളില്‍ ഏതെങ്കിലും ഒന്നാണ് റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ഉപയോഗിക്കേണ്ടത്. ശമ്പളത്തിനു പുറമെ മറ്റ് വരുമാനങ്ങള്‍ കൂടി ഉള്ളതിന്റെ അടിസ്ഥാനത്തില്‍ ഓരോ ശമ്പളവരുമാനക്കാര്‍ക്കും വ്യത്യസ്ത ഫോമുകളാണ് ഉള്ളത്. ഫോമുകളുടെ വിശദാംശങ്ങള്‍ ഇനി പറയുന്നു.
1.ഐ.റ്റി.ആര്‍ 1 (സഹജ്)
ശമ്പളം, പെന്‍ഷന്‍, ഒരു ഹൗസ് പോപ്പര്‍ട്ടി, മറ്റ് വരുമാന മാര്‍ഗങ്ങള്‍ (അതായത് പലിശ, കുടുംബ പെന്‍ഷന്‍, ഡിവിഡന്‍ഡ് തുടങ്ങിയ മാര്‍ഗങ്ങളില്‍ നിന്നുള്ള വരുമാനം) കാര്‍ഷിക വരുമാനം എന്നിവയില്‍ നിന്നുള്ള 50 ലക്ഷം രൂപവരെ വരുമാനം ഉള്ളവരാണ് ഫോം ഐ.റ്റി.ആര്‍ 1 ല്‍ റിട്ടേണുകള്‍ ഫയല്‍ ചെയ്യേണ്ടത്.
2.ഐ.റ്റി.ആര്‍ 2
50 ലക്ഷം രൂപയില്‍ കൂടുതലുള്ളവാര്‍ഷിക വരുമാനം , ഫോം ഐ.റ്റി.ആര്‍ 1 ല്‍ റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ അര്‍ഹത ഇല്ലാത്ത, പ്രോഫിറ്റ്സ് ആന്‍ഡ് ഗെയിന്‍സ് ഓഫ് ബിസിനസ് ഓര്‍ പ്രാഫഷന്‍ എന്ന വിഭാഗത്തില്‍ വരുമാനമൊന്നും ഇല്ലാത്തവരാണ് ഐ.റ്റി.ആര്‍ 2 ല്‍ റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത്. ലോട്ടറിയില്‍ നിന്ന് സമ്മാനം ലഭിച്ചിട്ടുള്ളവരും ഈ ഫോം ആയിരിക്കണം സമര്‍പ്പിക്കേണ്ടത്.
3.ഐ.റ്റി.ആര്‍ 3
ഫോം ഐ.റ്റി.ആര്‍ 3 യില്‍ പ്രോഫിറ്റ്സ് ആന്‍ഡ് ഗെയിന്‍സ് ഓഫ് ബിസിനസ് ഓര്‍ പ്രാഫഷന്‍ എന്ന വിഭാഗത്തില്‍ വരുമാനമുള്ളവരാണ് ഫയല്‍ ചെയ്യേണ്ടത്. ഐ.റ്റി.ആര്‍ 1. 2. 4 എന്നിവ ഉപയോഗിക്കാന്‍ അര്‍ഹതയില്ലാത്തവരും ഈ ഫോം ഉപയോഗിക്കണം.
4.ഐ.റ്റി.ആര്‍ 4 (സുഗം)
ഐ.റ്റി.ആര്‍ 4 ല്‍ റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത് പ്രോഫിറ്റ്സ് ആന്‍ഡ് ഗെയിന്‍സ് ഓഫ് ബിസിനസ് ഓര്‍ പ്രാഫഷന്‍ എന്ന വിഭാഗത്തില്‍ വരുമാനമുള്ളവരും ആ വരുമാനം പ്രിസംപ്റ്റീവ് ബിസിനസ് ഇന്‍കം ആയി വകുപ്പ് 44 എഡി, 44 എഡിഎ, 44 എഇ പ്രകാരം കണക്കാക്കുന്നവരുംവാര്‍ഷിക വരുമാനം 50 ലക്ഷം രൂപയില്‍ കൂടാത്തവരും ഈ വിഭാഗം ഉപയോഗിക്കുക.


Related Articles

Next Story

Videos

Share it