ഇന്‍കം ടാക്‌സ് റിട്ടേണ്‍ അടയ്‌ക്കേണ്ട തീയതി നീട്ടിയെങ്കിലും പലിശ ബാധ്യത മാറുന്നില്ല; ആര്‍ക്കൊക്കെ ബാധകമാകും?

വിവിധ നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (CBDT) ഈ വര്‍ഷം അവസാനം വരെ നീട്ടിയിട്ടുണ്ട്, എന്നാല്‍ യഥാര്‍ത്ഥ നിശ്ചിത തുകയുടെ പലിശ ഈടാക്കുന്നത് തുടരും. ജൂലൈ 31 ന് ശേഷം വൈകിയ പേയ്മെന്റുകള്‍ക്കാണ് പലിശ ഈടാക്കുന്നത്.

ജൂലൈ 31 ന് ശേഷം റിട്ടേണ്‍ ഫയല്‍ ചെയ്തവര്‍ക്കുള്ള കുടിശ്ശിക നികുതിയില്‍ പ്രതിമാസം 1 ശതമാനം എന്നരീതിയില്‍ പലിശ അടയ്ക്കാനുള്ള ബാധ്യത വഹിക്കണം. പലിശ ബാധ്യതയില്‍ ഇളവ് നല്‍കുന്നതിനായി വ്യവസായികള്‍ നിയമത്തില്‍ ഭേദഗതി ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് CBDT ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയത്.
സെപ്റ്റംബര്‍ 9 ലെ സര്‍ക്കുലറില്‍, ഐടിആറും മറ്റ് സമയപരിധികളും നീട്ടിയിട്ടുണ്ട്. എന്നാല്‍ ഐടി നിയമത്തിലെ 'സെക്ഷന്‍ 234 എ പ്രകാരം (ഐടിആര്‍ ഫയല്‍ ചെയ്യുന്നതില്‍ കാലതാമസം വരുമ്പോള്‍ പലിശ അടയ്ക്കുന്നതിനുള്ള ഇടപാടുകള്‍) ബാധകമല്ല.' എന്നും സിബിഡിടി വ്യക്തമാക്കുന്നു.
അതേസമയം ഒരു ലക്ഷം രൂപയില്‍ താഴെയുള്ള സ്വയം മൂല്യനിര്‍ണ്ണയ നികുതി ബാധ്യതയുള്ള ചെറിയ നികുതിദായകര്‍ക്കും ചില മുതിര്‍ന്ന പൗരന്മാര്‍ക്കും ഇത് പലിശ ഇളവ് നല്‍കിയതായും സര്‍ക്കുലറില്‍ പറയുന്നു. അതായത് ഒരു ലക്ഷം രൂപയിലധികം ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നവര്ഡക്കാകും പലിശ നിരക്ക് ബാധ്യതയാകുക.
ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം 2021 ഡിസംബര്‍ 31 ആണ് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള നീട്ടിയ തീയതി.
നികുതി ദാതാക്കള്‍ക്ക് നെറ്റ് ബാങ്കിംഗ് വഴി നികുതി അടയ്ക്കാമെന്നും അധികൃതര്‍ പറയുന്നു. ഇ-ഫയലിംഗ് പോര്‍ട്ടല്‍ ചില തകരാറുകള്‍ തകരാറുകള്‍ നേരിടുന്നതിനാലാണിത്.
2021 സെപ്റ്റംബറില്‍ ITR ഫയലിംഗ് പ്രതിദിനം 320,000 ആയി വര്‍ധിച്ചതായി നികുതി മന്ത്രാലയം പറയുന്നു. 2021-22 സാമ്പത്തികവര്‍ഷത്തില്‍ 11.9 ദശലക്ഷം നികുതി റിട്ടേണുകളെത്തി. ഇതില്‍ 7.62 ദശലക്ഷത്തിലധികം നികുതിദായകരും റിട്ടേണ്‍ സമര്‍പ്പിക്കാന്‍ പോര്‍ട്ടലിന്റെ സഹായി തേടിയതായും ഇവര്‍ പറയുന്നു.


Related Articles

Next Story

Videos

Share it