പുതിയ വെബ്‌സൈറ്റിന് പുറമെ പോസ്റ്റ് ഓഫീസ് വഴിയും ഐടിആര്‍ ഫയല്‍ ചെയ്യാം

നികുതിദായകര്‍ക്ക് ഓണ്‍ലൈന്‍ വഴി അല്ലാതെയും ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സൗകര്യമൊരുക്കി ആദായനികുതി വകുപ്പ്. താമസിക്കുന്ന സ്ഥലം എവിടെയാണോ അവിടുത്തെ പോസ്റ്റോഫീസുകളിലെ പൊതു സേവന കേന്ദ്രങ്ങളില്‍ ഇനി ആദായനികുതി റിട്ടേണ്‍ (ഐടിആര്‍) ഫയല്‍ ചെയ്യാനും സൗകര്യം ലഭിക്കും.

ഇന്ത്യാ പോസ്റ്റും ഔദ്യോഗിക ട്വിറ്റര്‍ അക്കൌണ്ട് വഴി ഇക്കാര്യം പ്രഖ്യാപിച്ചിട്ടുണ്ട്, 'ഇപ്പോള്‍ നിങ്ങളുടെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള വഴി എളുപ്പമായിരിക്കുന്നുവെന്നും നിങ്ങളുടെ അടുത്തുള്ള പോസ്റ്റോഫീസിലെ സിഎസ്സി കൗണ്ടറിലെത്തിയാല്‍ എളുപ്പത്തില്‍ ആദായനികുതി സേവനങ്ങള്‍ ലഭ്യമാകുമെന്നും ഇന്ത്യാ പോസ്റ്റ് അറിയിച്ചു.
രാജ്യത്തുടനീളമുള്ള പോസ്റ്റ് ഓഫീസിലെ സിഎസ്സി കൗണ്ടര്‍ വഴി തപാല്‍, ബാങ്കിംഗ്, ഇന്‍ഷുറന്‍സ് സേവനങ്ങള്‍ തുടങ്ങി നിരവധി സാമ്പത്തിക സേവനങ്ങള്‍ ഒരൊറ്റ സ്ഥലത്ത് തന്നെ ലഭ്യമാക്കുന്നു. നിരവധി സര്‍ക്കാര്‍ സേവനങ്ങളും വിവരങ്ങളും ഈ കൗണ്ടറുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
നികുതിദായകര്‍ക്ക് പുതിയ ആദായനികുതി വെബ്സൈറ്റായ https://www.incometax.gov.in./ തയ്യാറാണ്. മുമ്പത്തേതില്‍ നിന്ന് നിരവധി സേവനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് വെബ്‌സൈറ്റ് പുതുക്കിയിട്ടുള്ളത്. എന്നാല്‍ സാങ്കേതിക വൈദഗ്ധ്യമില്ലാത്ത കുറച്ച് പേരാണ് അവരുടെ ഐടിആര്‍ ഫയല്‍ ചെയ്യാന്‍ പോസ്റ്റ് ഓഫീസ് സിഎസ്സികളെ ആശ്രയിക്കുന്നത്. മാത്രമല്ല പുതിയ ആദായ നികുതി പോര്‍ട്ടലുമായി പരിചിതമാകാത്തവര്‍ക്കും വിദേശത്ത് മക്കളുള്ള മുതിര്‍ന്നവര്‍ക്കും ഈ സേവനം ഉപയോഗപ്രദമാണ്.


Related Articles

Next Story

Videos

Share it