
പാന്‍കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിന്റെ നീട്ടിയ കാലാവധി മാര്‍ച്ച് വരെയാണ്. മാര്‍ച്ച് 31 നകം ആധാറുമായി പാന്‍ ലിങ്ക് ചെയ്തില്ലെങ്കില്‍ എല്ലാ പ്രധാന സാമ്പത്തിക ഇടപാടുകളെയും ബാധിക്കും. ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യലും ബാങ്ക് അക്കൗണ്ട് തുറക്കലും ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ മ്യൂച്വല്‍ ഫണ്ടുകളിലോ ഓഹരികളിലോ നിക്ഷേപിക്കാനോ കഴിയില്ല.
പാന്‍ - ആധാര്‍ വേരിഫിക്കേഷന്‍ നടത്തിയില്ലെങ്കില്‍ നികുതി സമര്‍പ്പിക്കുന്നത് മുതല്‍ സ്ഥിര നിക്ഷേപവും മറ്റ് സമ്പാദ്യ പദ്ധതികളില്‍ ചേരുന്നതും അവതാളത്തിലാകും. പ്രസ്തുത വ്യക്തിക്ക് ഉയര്‍ന്ന TDS തുക നല്‍കേണ്ടി വന്നേക്കാം, കൂടാതെ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 272 B പ്രകാരം 10,000 രൂപ പിഴയും ചുമത്തപ്പെടും.
നല്‍കിയിരിക്കുന്ന സമയപരിധിക്കുള്ളില്‍ ലിങ്ക് ചെയ്തില്ലെങ്കില്‍, പാന്‍ കാര്‍ഡ് അസാധുവാകും. അതിനുശേഷം പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിന് 1,000 രൂപ മുതല്‍ ഫീസ് ആവശ്യമായി വന്നേക്കാമെന്നും ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine