പുതിയ ആദായ നികുതി ബില്ലില്‍ ഭവന വായ്പക്ക് ഇളവുകള്‍; ഫണ്ടുകളില്‍ നിന്നുള്ള പെന്‍ഷന് കിഴിവുകള്‍

കെട്ടിടങ്ങളുടെ മുനിസിപ്പല്‍ നികുതി ഒഴിവാക്കിയും 30 ശതമാനം സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷനും ശേഷമുള്ള തുകയാണ് ആദായ നികുതിക്ക് പരിഗണിക്കുക
income tax
income taxImage courtesy: Canva
Published on

പുതിയ ആദായ നികുതി ബില്‍ ലോക് സഭ പാസാക്കി. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച ബില്‍ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇന്ന് പാസായത്. രാജ്യസഭ കൂടി പാസാക്കി രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുന്നതോടെ ബില്‍ പുതിയ നിയമമായി വരും. നികുതിദായകര്‍ക്ക് റീഫണ്ട് ലഭിക്കുന്നതിലും ഭവന വായ്പകളുടെ നികുതി കാര്യത്തിലും കൂടുതല്‍ വ്യക്തത വരുത്തിയും ഇളവുകള്‍ നല്‍കിയുമാണ് പുതിയ ബില്‍ അവതരിപ്പിച്ചിട്ടുള്ളത്. പാര്‍ലമെന്റിന്റെ സെലക്ട് കമ്മിറ്റി മുന്നോട്ടുവെച്ച 285 നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയുള്ളതാണ് പുതിയ ബില്‍. 1961 ലെ ഇന്ത്യന്‍ ആദായ നികുതി നിയമമാണ് ഇതോടെ മാറുന്നത്.

ഭവന വായ്പയുടെ നികുതിയില്‍ ആശ്വാസം

ഭവന വായ്പയെടുത്തവര്‍ക്ക് ആശ്വാസം നല്‍കുന്ന ചില ചട്ടങ്ങള്‍ ബില്ലില്‍ ഉണ്ട്. കെട്ടിടങ്ങളുടെ മുനിസിപ്പല്‍ നികുതി ഒഴിവാക്കിയും 30 ശതമാനം സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷനും ശേഷമുള്ള തുകയാണ് ആദായ നികുതിക്ക് പരിഗണിക്കുക. കെട്ടിട നിര്‍മാണം പൂര്‍ത്തിയാകുന്നതിന് മുമ്പ് ഈടാക്കുന്ന ആദായ നികുതിയിലും ഇളവുകളുണ്ടാകും.

പെന്‍ഷന്‍ ഫണ്ടുകളില്‍ നിന്നുള്ള വരുമാനത്തിന് കമ്യൂട്ടഡ് പെന്‍ഷന്‍ ഡിഡക്ഷന്‍ അംഗീകരിക്കും. അവസാന തീയ്യതിക്ക് ശേഷം ആദായ നികുതി അടക്കുന്നവര്‍ക്ക് റീഫണ്ട് നല്‍കില്ലെന്ന പഴയ നിയമത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. നികുതി അടക്കുന്ന ദിവസമാണ് ഇനി മുതല്‍ റീഫണ്ടിന് പരിഗണിക്കുക. കമ്പനികളുടെ ഇന്റര്‍ കോര്‍പ്പറേറ്റ് ഡിവിഡന്റ് ആനുകൂല്യങ്ങളുടെ കാര്യത്തിലും ഇളവുകള്‍ പുതിയ ബില്‍ നിര്‍ദേശിക്കുന്നുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com