മെട്രോയുടെ സമീപം താമസിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, വീടിന്റെ ആഡംബര നികുതി 50 % ഉയരും

കൊച്ചി മെട്രോയുടെ (kochi metro) സമീപമുള്ള വീടുകളുടെ ആഡംബര നികുതി (luxury tax on homes) ഉയര്‍ത്താന്‍ നീക്കം. മെട്രോയ്ക്ക് ഇരുവശത്തുമായി ഒരു കിലോമീറ്റര്‍ പരിധിയിലുള്ള വീടുകളുടെ ആഡംബര നികുതിയാണ് ഉയര്‍ത്തുന്നത്. വിഷയത്തില്‍ ലാന്‍ഡ് റവന്യു കമ്മിഷണറുടെ നിര്‍ദേശം സംബന്ധിച്ചു വിശദാംശങ്ങള്‍ നല്‍കാന്‍ റവന്യു വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ആലുവ മുതല്‍ തൃപ്പൂണിത്തുറ എസ്എന്‍ ജംക്ഷന്‍ വരെയുള്ള ദൂര പരിധിയിലാണ് നികുതി വര്‍ധിപ്പിത്തുന്നത്. 278 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ കൂടുതലുള്ള വീടുകള്‍ക്കാണു ആഡംബര നികുതി. 278 ചതുരശ്ര മീറ്റര്‍ മുതല്‍ 464 ചതുരശ്ര മീറ്റര്‍ വരെ വിസ്തൃതിയുള്ള കെട്ടിടങ്ങള്‍ക്കു എല്ലാ വര്‍ഷവും 5,000 രൂപ വീതമാണ് ആഡംബര നികുതി.

464 ചതുരശ്ര മീറ്റര്‍ മുതല്‍ 695 വരെ 10,000 രൂപയും അതിനു മുകളിലേക്ക് 12,500 രൂപയുമാണ് നിലവില്‍ ആഡംബര നികുതി. നിര്‍ദ്ദേശം നടപ്പായാല്‍ 50 ശതമാനം അധിക നികുതിയാണ് അടയ്‌ക്കേണ്ടി വരുക. അതായത് ഇപ്പോള്‍ 5000 രൂപ നികുതി നല്‍കുന്നവര്‍ 7,500 രൂപ നല്‍കേണ്ടി വരും.

Related Articles

Next Story

Videos

Share it