

ആദായ നികുതി റിട്ടേണ്‍ ( income tax return /ITR) സമര്‍പ്പിക്കാനുള്ള അവസാനി തീയതിയായിരുന്നു ഇന്നലെ (സെപ്റ്റംബര്‍ 16). മൊത്തം 7.3 കോടിയലധികം പേരാണ് നികുതി റിട്ടേണ്‍ സമര്‍പ്പിച്ചത്. മുന്‍ വര്‍ഷം 7.28 കോടി പേര്‍ ഐ.ടി.ആര്‍ സമര്‍പ്പിച്ച സ്ഥാനത്താണിത്.
സെപ്റ്റംബര്‍ 15നായിരുന്നു ഫയലിംഗ് നടത്താനുള്ള അവസാന തീയതിയെങ്കിലും വെബ്‌സൈറ്റ് തകരാറുകളും മറ്റും വന്നതു മൂലം ഒരു ദിവസം കൂടി നീട്ടി നല്‍കുകയായിരുന്നു നികുതി വകുപ്പ്. എന്നാല്‍ ഇതിനര്‍ത്ഥം ഇനി ആര്‍ക്കും ഐ.ടി.ആര്‍ ഫയല്‍ ചെയ്യാനാകില്ല എന്നല്ല. നിശ്ചിത കാലാവധിക്ക് (Due date) ശേഷവും ഐ.ടി.ആര്‍ ഫയല്‍ ചെയ്യാന്‍ അനുവദിക്കാറുണ്ട്. അതിനാണ് ബിലേറ്റഡ് ഐ.ടി.ആര്‍ (belated ITR) ഫയലിംഗ്‌എന്ന് പറയുന്നത്. ഇതുപ്രകാരം 2025 ഡിസംബര്‍ 31 വരെ വരെ ഐ.ടി.ആര്‍ നല്‍കാം..
ഇന്നാല്‍ ഇതിന് ചില നിബന്ധനകളും ലേറ്റ് ഫീയും മറ്റ് ചില ഭവിഷത്തുകളും നേരിടേണ്ടി വരും.
നിയമപ്രകാരം ഐ.ടി.ആര്‍ ഫയല്‍ ചെയ്യാന്‍ ബാധ്യസ്ഥരായിട്ടുള്ളവര്‍, ഇതുവരെ അത് ചെയ്തിട്ടില്ലെങ്കില്‍ ബിലേറ്റഡ് ഐ.ടി.ആര്‍ ഫയല്‍ ചെയ്തിരിക്കേണ്ടത് നിര്‍ബന്ധമാണ്. കാരണം താമസിച്ച് ഫയല്‍ ചെയ്യുന്നതിനേക്കാള്‍ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഐ.ടി.ആര്‍ സമര്‍പ്പിക്കാതിരുന്നാല്‍ ഉണ്ടാകുന്നത്.
യഥാസമയം ഐ.ടി.ആര്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ പല പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും. ഏന്തൊക്കെയെന്ന് നോക്കാം.
ലേറ്റ് ഫയലിംഗ് ഫീ: സെഷന്‍ 234എഫ് പ്രകാരം വൈകി ഐ.ടി.ആര്‍ ഫയല്‍ ചെയ്യുന്നവര്‍ക്ക് (യഥാര്‍ത്ഥ തീയതിക്ക് ശേഷം ഫയല്‍ ചെയ്യുന്നത്) 5,000 രൂപ വരെ പിഴ നേരിടേണ്ടി വന്നേക്കാം. അഞ്ച് ലക്ഷം രൂപയില്‍ താഴെയാണ് വരുമാനമെങ്കില്‍ 1,000 രൂപയാണ് പിഴ. വരുമാനം അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലായാല്‍ പിഴ 5,000 രൂപയാകും.
നികുതിക്ക് പലിശ: സെഷന്‍ 23 എ( ലേറ്റ് ഫയലിംഗ്, 234ബി (അഡ്വാന്‍സ് ടാക്‌സിലെ കുറവ്), 234സി (മുന്‍കൂര്‍ നികുതി മാറ്റിവയ്ക്കല്‍) എന്നിവ പ്രകാരം നികുതിക്ക് പലിശ ഈടാക്കും.
നേട്ടങ്ങള്‍ നഷ്ടമാകും: രേഖപ്പെടുത്താത്ത ഡിപ്രീസിയേഷനും ഹൗസ് പ്രോപ്പര്‍ട്ടി ലോസും മാത്രമാണ് ഐ.ടി.ആര്‍ ലേറ്റായി ഫയല്‍ ചെയ്താലും കാരി ഫോര്‍വേഡ് ചെയ്യാനാകുക. ബാക്കി ആനുകൂല്യങ്ങള്‍ നഷ്ടമാകും.
റീഫണ്ടുകളില്‍ കാലതാമസം: നിശ്ചിത തിയതിക്ക് ശേഷമാണ് ഐ.ടി.ആര്‍ ഫയല്‍ ചെയ്യുന്നതെങ്കില്‍ റീഫണ്ടുകളുടെ പ്രോസസിംഗിലും കാലതാമസമുണ്ടാകും.
കര്‍ശന നിരീക്ഷണം: ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഭാഗത്ത് നിന്ന് വളരെ കര്‍ശനമായ പരിശോധനയ്ക്കും വൈകിയുള്ള ഐ.ടി.ആര്‍ സമര്‍പ്പിക്കല്‍ ഇടയാക്കും.
സെഷന്‍ 115ബിഎസി പ്രകാരം 2024-25 അക്കൗണ്ടിംഗ് വര്‍ഷം മുതല്‍ പുതിയ നികുതി ഘടനയാണ് ഡിഫോള്‍ട്ട് ആയി കണക്കാക്കുക. പഴയ നികുതി ഘടന സ്വീകരിക്കുന്നവര്‍ സെഷന്‍ 139(1) പ്രകാരം നിശ്ചിത തീയതിക്കു മുമ്പായി ഫയല്‍ ചെയ്യണം. അതായ്ത് സെപ്റ്റംബര്‍ 25ന് മുമ്പായി.
ബിസിനസ് വരുമാനം ഇല്ലാത്തവരാണെങ്കില്‍ പഴയനികുതി ഘടന തിരഞ്ഞെടുക്കാനായി അവസാന തീയതിക്കു മുമ്പായി യഥാര്‍ത്ഥ ഐ.ടി.ആര്‍ ഫയല്‍ ചെയ്യുക മാത്രമാണ് മാര്‍ഗം. ഹൗസ് റെന്റ് അലവന്‍സ്, ഭവന വായ്പയുടെ പലിശയും മുതലും, ലീവ് ട്രാവല്‍ അലവന്‍സ് തുടങ്ങിയവയൊന്നും കാലാവധിക്ക് ശേഷം ഐ.ടി.ആര്‍ ഫയല്‍ ചെയ്യുന്നവര്‍ക്ക് അവകാശപ്പെടാനാകില്ല. പഴയ നികുതി ഘടന പ്രകാരം നിങ്ങളുടെ നികുതി ബാധ്യത കുറവാണെങ്കില്‍ പോലും ഐ.ടി.ആര്‍ താമസിച്ച് ഫയല്‍ ചെയ്യുന്നത് കൂടുതല്‍ നികുതി ബാധ്യതയിലേക്ക് നയിക്കും.
Filing income tax returns after the deadline: rules, penalties, and lost benefits explained.
Read DhanamOnline in English
Subscribe to Dhanam Magazine