കേന്ദ്രത്തിന്റെ പ്രത്യക്ഷനികുതി വരുമാനം 13.73 ലക്ഷം കോടി

കേന്ദ്രസര്‍ക്കാരിന്റെ അറ്റ പ്രത്യക്ഷ (നെറ്റ് ഡയറക്ട്) നികുതിവരുമാനം നടപ്പുവര്‍ഷം (2022-23) ഏപ്രില്‍ ഒന്നുമുതല്‍ മാര്‍ച്ച് 10 വരെയുള്ള കാലയളവില്‍ 16.78 ശതമാനം ഉയര്‍ന്ന് 13.73 ലക്ഷം കോടി രൂപയിലെത്തി. കോര്‍പ്പറേറ്റ് നികുതി, വ്യക്തിഗത ആദായനികുതി (പേഴ്‌സണല്‍ ഇന്‍കം ടാക്‌സ്) എന്നിവയാണ് പ്രത്യക്ഷനികുതിയിലുള്ളത്.

അറ്റ കോര്‍പ്പറേറ്റ് നികുതി 13.62 ശതമാനവും അറ്റ വ്യക്തിഗത ആദായനികുതി 20.06 ശതമാനവും ഉയര്‍ന്നു. ഓഹരി ഇടപാടുകളില്‍ നിന്നുള്ള നികുതി (എസ്.ടി.ടി) കൂടി ഉള്‍പ്പെടുന്നതാണ് വ്യക്തിഗത ആദായനികുതി.

ലക്ഷ്യത്തിലേക്ക് ഇത്തിരിദൂരം
ഇതുവരെയുള്ള അറ്റ പ്രത്യക്ഷനികുതി വരുമാനം നടപ്പുവര്‍ഷത്തെ ലക്ഷ്യത്തിന്റെ 96.67 ശതമാനത്തിലെത്തിക്കഴിഞ്ഞു. മാര്‍ച്ച് 10വരെയുള്ള മൊത്തം പ്രത്യക്ഷനികുതി വരുമാനം 16.68 ലക്ഷം കോടി രൂപയാണ്. മുന്‍വര്‍ഷത്തെ സമാനകാലത്തേക്കാള്‍ 22.58 ശതമാനം അധികമാണിത്. റീഫണ്ട് ഇനത്തില്‍ 2.95 ലക്ഷം കോടി രൂപ കേന്ദ്രം വിതരണം ചെയ്തു. ഇത് കിഴിച്ചുള്ള വരുമാനമാണ് 13.73 ലക്ഷം കോടി രൂപ.
Related Articles
Next Story
Videos
Share it