ആദായ നികുതി ഇനി എളുപ്പത്തില്‍ അടയ്ക്കാം, നിങ്ങളറിഞ്ഞോ ഈ മാറ്റങ്ങള്‍

ടിഡിഎസ് ഒഴികെയുള്ള ആദായനികുതി അടയ്ക്കുവാന്‍ ശമ്പളവരുമാനക്കാരും പെന്‍ഷന്‍കാരും വളരെയധികം ബുദ്ധിമുട്ടിയിരുന്നു. എന്‍എസ്ഡിഎല്‍ ടാക്‌സ് പേയ്‌മെന്റ് പേജ് അനുസരിച്ച് ഓണ്‍ലൈനായി ആദായ നികുതി അടയ്ക്കുവാന്‍ പറ്റിയിരുന്നു. എന്നാല്‍ പ്രസ്തുത സംവിധാനത്തില്‍ ഡെബിറ്റ് കാര്‍ഡ് അല്ലെങ്കില്‍ നെറ്റ് ബാങ്കിംഗ് എന്നീ രീതികളായിരുന്നു അഭികാമ്യം. മേല്‍സാഹചര്യത്തില്‍ എല്ലാവരും അന്വേഷിച്ച ഒരു ചോദ്യമാണ് ഗൂഗ്ള്‍ പേയ് സംവിധാനത്തിലൂടെ നികുതി അടയ്ക്കുവാന്‍ സാധിക്കുമോ എന്നത്. ഇത്തരത്തിലുള്ള എല്ലാ സംശയങ്ങള്‍ക്കും ആദായ നികുതി വകുപ്പ് മറുപടി നല്‍കിയിരിക്കുന്നു. ആദായനികുതി അടയ്ക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ വിപുലപ്പെടുത്തിയിരിക്കുന്നു. വിവിധ മാര്‍ഗങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

(1) https://eportal.incometax.gov.in എന്ന വെബ്‌സൈറ്റ് എടുക്കുക
(2) e-pay ക്ലിക്ക് ചെയ്യുക
(i) Net Banking/Over the counter of Bank of India, Federal Bank and Kotak Mahindra Bank
(ii) പേയ്‌മെന്റ് ഗേറ്റ്‌വേ
(iii) NEFT/RTGS
(iv) NSDL സംവിധാനം മുഖാന്തിരം (പഴയപോലെ)
(4) പാന്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കുക. ശേഷം Continue ക്ലിക്ക് ചെയ്യുക
(5) ഒടിപി നല്‍കുക, Continue ക്ലിക്ക് ചെയ്യുക
(6) Assessment Year, Type of Payment എന്നിവ കൊടുക്കുക. Continue ക്ലിക്ക് ചെയ്യുക. ഉചിതമായ രീതി തെരഞ്ഞെടുക്കുക. ശേഷം Continue ക്ലിക്ക് ചെയ്യുക
(7) UPI രീതി അനുസരിച്ചും പണം അടയ്ക്കുവാന്‍ സാധിക്കുന്നതാണ്
മറ്റൊരു പ്രധാനപ്പെട്ട മാറ്റം ദീര്‍ഘകാല മൂലധന നേട്ടവുമായി ബന്ധപ്പെട്ട കിഴിവ് ലഭിക്കുന്നതിന് വേണ്ടി വകുപ്പ് 54ECയുമായി ബന്ധപ്പെട്ടതാണ്. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ വകുപ്പ് 54ECയുമായി ബന്ധപ്പെട്ട് ഇറക്കുന്ന ബോണ്ട് ഇഷ്യപ ഉടന്‍ പ്രാബല്യത്തോടെ അവസാനിപ്പിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു. 2022 സെപ്റ്റംബര്‍ 3 മുതല്‍ പണം സ്വീകരിക്കരുത് എന്നാണ് ഉത്തരവ്. 2022 സെപ്റ്റംബര്‍ 3ന് ശേഷം പണം ക്രെഡിറ്റായിട്ടുണ്ടെങ്കില്‍ ആ തുക തിരിച്ചുകൊടുക്കണമെന്നും നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉത്തരവില്‍ സൂചിപ്പിക്കുന്നു.


Related Articles

Next Story

Videos

Share it