
അരി ഉള്‍പ്പടെയുള്ള ധാന്യവര്‍ഗങ്ങള്‍ക്ക് ജിഎസ്ടി ഏര്‍പ്പെടുത്തിയതില്‍ വ്യക്തത വരുത്തി കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ചില്ലറയായി വാങ്ങുമ്പോള്‍ ജിഎസ്ടി നല്‍കേണ്ടാത്ത ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ പട്ടികയും മന്ത്രി ട്വിറ്ററില്‍ പങ്കുവെച്ചു. ലേബല്‍ പതിച്ചതും പായ്ക്ക് ചെയ്തതുമായ 25 കിലോയില്‍ താഴെയുള്ള ധാന്യവര്‍ഗങ്ങള്‍ക്കാണ് പുതുതായി 5 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയത്.
ധാന്യങ്ങള്‍, അരി, മൈദ, തൈര് തുടങ്ങിയ ഭക്ഷ്യ ഉല്‍പന്നങ്ങള്‍ക്ക് 5% ജിഎസ്ടി ഏര്‍പ്പെടുത്തിയതിനെ ന്യായീകരിച്ച ധനമന്ത്രി, ജിഎസ്ടി കൗണ്‍സില്‍ ഒരുമിച്ചെടുത്ത തീരുമാനമാണിതെന്നും വ്യക്തമാക്കി. ഇത്തരം ഭഷ്യ ഉല്‍പ്പന്നങ്ങള്‍ക്ക് ജിഎസ്ടി വരും മുമ്പ്, ചില സംസ്ഥാനങ്ങള്‍ നികുതി ഏര്‍പ്പെടുത്തിയിരുന്ന കാര്യവും ധനമന്ത്രി ലോക്‌സഭയെ അറിയിച്ചു.
പയര്‍വര്‍ഗ്ഗങ്ങള്‍, പരിപ്പ്, ഗോതമ്പ്, Rye , ഓട്‌സ്, ചോളം, അരി, ആട്ട/ മാവ്, സൂജി/റവ, Besan, Puffed Rice, തൈര്, ലസി തുടങ്ങിയവ ചില്ലറയായി തൂക്കി വാങ്ങുമ്പോള്‍ ജിഎസ്ടി നല്‍കേണ്ടതില്ലെന്നും നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി.
Read DhanamOnline in English
Subscribe to Dhanam Magazine