ആദായ നികുതി റിട്ടേണുകള്‍ രണ്ടു കോടി കവിഞ്ഞു

2023 ജൂലൈ 11 വരെയുള്ള കാലയളവില്‍ രണ്ട് കോടിയിലധികം ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിച്ചതായി ആദായ നികുതി വകുപ്പ് അറിയിച്ചു. ഐ.ടി.ആര്‍ ഫയലിംഗ് രണ്ട് കോടി കവിയാന്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കുറച്ചു ദിവസങ്ങളെ എടുത്തുള്ളു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 9 ദിവസം മുമ്പാണ് ഇത്തവണ രണ്ട് കോടി കടന്നിരിക്കുന്നതെന്ന് ആദായ നികുതി വകുപ്പ് ട്വീറ്റ് ചെയ്തു.

കഴിഞ്ഞ വര്‍ഷം ജൂലൈ 20നാണ് ഐ.ടി.ആര്‍ ഫയലിംഗ് രണ്ട് കോടി കവിഞ്ഞത്. ഐ.ടി.ആര്‍ നേരത്തെ ഫയല്‍ ചെയ്ത് അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാന്‍ നികുതിദായകരോട് ആദായ നികുതി വകുപ്പ് അഭ്യര്‍ത്ഥിച്ചു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ നേടിയ വരുമാനത്തിനുള്ള നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയതി ജൂലൈ 31 ആണ്.

ജൂലൈ 9 വരെ 2023-24 വര്‍ഷത്തേക്കുള്ള 1.9 കോടി ഐ.ടി.ആര്‍ സമര്‍പ്പിച്ചിരുന്നു. ഇതില്‍ 1.74 കോടി ആദായ നികുതി റിട്ടേണുകള്‍ വേരിഫൈ ചെയ്തതായി ആദായ നികുതി പോര്‍ട്ടലില്‍ നിന്നുള്ള വിവരങ്ങള്‍ വെളിപ്പെടുത്തുന്നു. 11.22 കോടി വ്യക്തിഗത രജിസ്‌റ്റേഡ് ഉപയോക്താക്കളാണ് പോര്‍ട്ടലില്‍ ഉള്ളത്.

Related Articles

Next Story

Videos

Share it