ഇനി 4 ദിവസം മാത്രം; ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ കാര്‍ഡ് അസാധുവാകും

പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിന് ഇന് നാലു ദിവസം മാത്രം. ജൂണ്‍ 30 ഓടെ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലാത്ത പാന്‍ കാര്‍ഡുകള്‍ ആദായ നികുതി നിയമപ്രകാരം അസാധുവാകും. എല്ലാ പ്രധാന സാമ്പത്തിക ഇടപാടുകള്‍ക്കും പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കുന്ന സാഹചര്യത്തില്‍ പാന്‍-ആധാര്‍ ലിങ്ക് ചെയ്യല്‍ നിര്‍ണായകമാണ്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (CBDT) പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി പലതവണ നീട്ടി നല്‍കിയിരുന്നു.

പിഴയോടെ ബന്ധിപ്പിക്കല്‍

പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിന് പിഴയോടുകൂടിയുള്ള അവസാനതീയതിയാണ് ജൂണ്‍ 30. 2022 മാര്‍ച്ച് 31ന് ശേഷം പിഴയൊടുക്കാതെ ആധാറും പാനും ബന്ധിപ്പിക്കാന്‍ കഴിയില്ല. 2022 ജൂണ്‍ 30 വരെ 500 രൂപയായിരുന്നു പിഴ. ഇത് പിന്നീട് 2022 ജൂലൈ 1 മുതല്‍ 1,000 രൂപയായി ഉയര്‍ത്തി.

ആദായനികുതി തടസ്സങ്ങള്‍

ആദായ നികുതി സംബന്ധിച്ച ഇടപാടുകള്‍ക്കും ഓഹരിവിപണിയിലെ ക്രയവിക്രയങ്ങള്‍ക്കും പാന്‍ കാര്‍ഡ് അത്യാവശ്യമാണ്. ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും തമ്മില്‍ ഇതുവരെ ബന്ധിപ്പിച്ചിട്ടില്ലാത്ത നികുതി ദായകര്‍ ഈ മാസം അവസാനിക്കുന്നതിന് മുമ്പായി അതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം എന്ന് അദായനികുതി വകുപ്പ് അറിയിച്ചിട്ടുണ്ട്. ആദായനികുതി വകുപ്പിന്റെ ഓണ്‍ലൈന്‍ വഴി പാനും ആധാറും തമ്മില്‍ ബന്ധിപ്പിക്കാവുന്നതാണ്.

ഓണ്‍ലൈന്‍ ബന്ധിപ്പിക്കല്‍

https://www.incometax.gov.in/iec/foportal/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Quick Links ന് താഴെ കാണുന്ന Link Aadhaar എന്നതില്‍ ക്ലിക് ചെയ്യുക.

പാന്‍ നമ്പറും ആധാര്‍ നമ്പറും നല്‍കുക.

ഇ-പേ ടാക്സിലൂടെ പിഴ അടയ്ക്കാന്‍ continue എന്നതില്‍ ക്ലിക് ചെയ്യുക.

OTP സ്ഥിരീകരണത്തിന് ശേഷം, നിങ്ങളെ ഇ-പേ ടാക്‌സ് പേജിലേക്ക് റീഡയറക്ട് ചെയ്യും.

ആദായ നികുതി ടൈലില്‍, Proceed ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

അസസ്സ്മെന്റ് വര്‍ഷം 2024-25 എന്നും പേയ്മെന്റ് ടൈപ്പ് അദര്‍ റെസീപ്റ്റ്സ് (500) എന്നും തിരഞ്ഞെടുക്കുക, തുടര്‍ന്ന് continueവില്‍ ക്ലിക്കുചെയ്യുക

others എന്ന കോളത്തില്‍ തുക പൂരിപ്പിക്കണം. continue വില്‍ ക്ലിക് ചെയ്യുമ്പോള്‍ ചെലാന്‍ ലഭിക്കും. തുടര്‍ന്ന് പേമെന്റ് രീതി കാര്‍ഡോ യുപിഐ യോ നെറ്റ് ബാങ്കിംഗോ എന്ന് തിരഞ്ഞെടുത്ത് ഫീസ് അടച്ചതിന് ശേഷം, ഇ-ഫയലിങ് പോര്‍ട്ടല്‍ ഉപയോഗിക്കാം.

പാന്‍ കാര്‍ഡിലും ആധാര്‍ കാര്‍ഡിലും വിവരങ്ങള്‍ ഒരുപോലെ അല്ല എങ്കില്‍ ഇവ തമ്മില്‍ ബന്ധിപ്പിക്കാന്‍ സാധിക്കില്ല.

നിങ്ങളുടെ പാന്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കൂ:

ഇ-ഫയലിംഗ് പോര്‍ട്ടലില്‍ സൈന്‍ ഇന്‍ ചെയ്യാതെ തന്നെ നിങ്ങളുടെ പാന്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്നറിയാന്‍ കഴിയും.

1: www.incometax.gov.in/iec/foportal/ സന്ദര്‍ശിക്കുക.

2: 'Quick Links' എന്നതിലേക്ക് പോയി ലിങ്ക് ആധാര്‍ സ്റ്റാറ്റസില്‍ ക്ലിക്ക് ചെയ്യുക.

3: പാന്‍ നമ്പറും ആധാര്‍ നമ്പറും നല്‍കുക, Show Status എന്നതില്‍ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ പാന്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ Linked എന്ന സന്ദേശം സ്‌ക്രീനില്‍ വരും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it