തമിഴ്‌നാട്ടില്‍ ഏറ്റവും കൂടുതല്‍ നികുതി അടയ്ക്കുന്ന വ്യക്തി, സൂപ്പര്‍സ്റ്റാറിന് ആദരം

തുടര്‍ച്ചയായി തമിഴ്‌നാട്ടില്‍ ഏറ്റവും കൂടുതല്‍ നികുതി അടയ്ക്കുന്ന വ്യക്തിയായി സൂപ്പര്‍സ്റ്റാര്‍ രജിനികാന്ത്. ഉയര്‍ന്ന നികുതി കൃത്യമായി അടയ്ക്കുന്നയാള്‍ എന്ന നിലയില്‍ രജിനി കാന്തിനെ ആദായ നികുതി വകുപ്പ് ആദരിച്ചു. ഇന്നലെ ചെന്നൈയില്‍ വെച്ച് സംഘടിപ്പിച്ച ഇന്‍കം ടാക്‌സ് ഡേ ആഘോഷത്തിന്റെ ഭാഗമായാണ് രജിനി കാന്തിനെ ആദരിച്ചത്.

രജിനികാന്തിന് വേണ്ടി അദ്ദേഹത്തിന്റെ മകള്‍ ഐശ്വര്യയാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്. തമിഴ് സിനിമ ഇന്‍ഡസ്ട്രിയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടനാണ് രജിനികാന്ത്. ഒടുവില്‍ പുറത്തിറങ്ങിയ അണ്ണാത്തെ എന്ന സിനിമയ്ക്കായി താരം 100 കോടി രൂപയാണ് പ്രതിഫലമായി വാങ്ങിയതെന്നാണ് വിവരം.


നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ജെയിലര്‍ ആണ് രജിനികാന്തിന്റേതായി ഇനി പുറത്തു വരാനുള്ള ചിത്രം. ജെയിലറില്‍ ഐശ്വര്യ റായി ആയിരിക്കും താരത്തിന്റെ നായികയാവുക എന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. രജിനികാന്തിനെ കൂടാതെ ബോളിവുഡ് താരം അക്ഷയ് കുമാറിനെയും ആദായ നികുതി വകുപ്പ് ആദരിച്ചു. സിനിമാ മേഖലയില്‍ നിന്ന് രാജ്യത്ത് ഏറ്റവും ഉയര്‍ന്ന തുക നികുതി അടയ്ക്കുന്ന വ്യക്തിയാണ് അക്ഷയ് കുമാര്‍.

Related Articles
Next Story
Videos
Share it