നികുതിദായകര്‍ക്ക് ആശ്വാസം; വിവിധ റിട്ടേണുകളുടെ തീയതികള്‍ നീട്ടി, അറിയാം

നികുതിദായകര്‍ക്ക് ഏറെ ആശ്വാസമാകുന്ന പ്രഖ്യാപനങ്ങള്‍ നടത്തി കേന്ദ്രം. ഓഗസ്റ്റ് 31 ന് അവസാനിക്കുന്ന പല റിട്ടേണുകളുടെയും അവസാന തീയതിയാണ് നീട്ടിയിരിക്കുന്നത്. വിവിധ കാരണങ്ങള്‍ കൊണ്ട് മുടങ്ങിയ ഫയലിംഗുകള്‍ക്കും നീട്ടിയ കാലാവധി പ്രയോജനപ്പെടുത്താം.

ഇലക്ട്രോണിക് ഫയലിംഗ് സിസ്റ്റത്തിന്റെ തകരാറുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പരിഗണിച്ചാണ് തീരുമാനം. ഇന്‍കം ടാക്‌സ് ആക്റ്റ് 1961, 1962 പ്രകാരം വിവിധ റിട്ടേണുകളുടെ അവസാന തീയതികള്‍ നീട്ടുന്നതായാണ് അറിയിപ്പ്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്റ്റ് ടാക്‌സസ് (സിബിഡിറ്റി) പുറത്തുവിട്ട കുറിപ്പ് പ്രകാരം നീട്ടിയ തീയതികള്‍ അറിയാം.
വിവിധ ആദായ നികുതി ഫോമുകളുടെ ഇ-ഫയലിംഗിനുള്ള സമയപരിധി നീട്ടി, പ്രധാനപ്പെട്ടവ :
ആദായ നികുതി റിട്ടേണ്‍ അവസാന തീയതി വിവാദ് സേ വിശ്വാസ് പ്രകാരം ഓഗസ്റ്റ് 31 എന്നുള്ളത് സെപ്റ്റംബര്‍ 30 വരെ നീട്ടിയിട്ടുണ്ട്. അധിക ചാര്‍ജുകളോടെ ആദായ നികുതി സമര്‍പ്പിക്കാനുള്ള തീയതി ഒക്‌റ്റോബര്‍ 31, 2021 തന്നെയായി നിലനിര്‍ത്തി.
ജൂലൈ 15, 2021 നോ അതിനു മുന്‍പോ ഉള്ള ക്വാര്‍ട്ടര്‍ലി സ്റ്റേറ്റ്‌മെന്റ് ഫോം നമ്പര്‍ 15 സിസി സമര്‍പ്പിക്കാനുള്ള തീയതി ഓഗസ്റ്റ് 31 എന്നത് 2021 നവംബര്‍ 30 ആക്കിയിട്ടുണ്ട്.
ഫോം നമ്പര്‍ 10എ സമര്‍പ്പിക്കേണ്ടതീയതി ജൂണ്‍ 30 ല്‍ നിന്നും 2022 മാര്‍ച്ച് 31 ആക്കി.
ഫെബ്രുവരിയില്‍ കാലാവധി കഴിഞ്ഞിരുന്ന ഫോം നമ്പര്‍ 10 എബി രജ്സ്റ്റര്‍ ചെയ്യാനുള്ള സമയം 2022 മാര്‍ച്ച് 31 ആക്കി.
ഫോം നമ്പര്‍ വണ്ണിലെ ഇക്വലൈസേഷന്‍ ലെവി സ്റ്റേറ്റ്‌മെന്റ് ജൂണ്‍ 30, 2021 എന്നത് ഡിസംബര്‍ 31, 2021 ആക്കിയിട്ടുണ്ട്.
ഫോം നമ്പര്‍ 15 സിസി ക്വാര്‍ട്ടര്‍ലി സ്റ്റേറ്റ്‌മെന്റ് ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം.
15 ജി/ 15 എച്ച് ഡിക്ലറേഷനുകള്‍ ജൂലൈ 15 ന് സമര്‍പ്പിക്കേണ്ടിയിരുന്നത് ഓഗസ്റ്റ് 31 ആക്കിയിരുന്നു. ഇത് ഡിസംബര്‍ 31, 2021 വരെ നീട്ടി.
പ്രധാന മാറ്റങ്ങള്‍ ചുവടെ:

ജിഎസ്ടി പൊതുമാപ്പ് തീയതി നീട്ടി
ഗുഡ്‌സ് ആന്‍ഡ് സര്‍വീസസ് ടാക്‌സ് (ജിഎസ്ടി) പൊതുമാപ്പ് പദ്ധതിയുടെ തീയതി ഓഗസ്റ്റ് 31 എന്നത് നീട്ടി. നികുതിദായകര്‍ക്ക് പ്രതിമാസ റിട്ടേണുകള്‍ വൈകി ഫയല്‍ ചെയ്യുന്നതിനുള്ള ഫീസ് ചേര്‍ത്ത് 2021 നവംബര്‍ 30 വരെ അടയ്ക്കാം. രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി, 2021 സെപ്റ്റംബര്‍ 30 വരെയും നീട്ടി. മുന്‍പ് ഇത് 2021 ഓഗസ്റ്റ് 31 ആയിരുന്നു.


Related Articles

Next Story

Videos

Share it