ആദായ നികുതി ബില്ലിന് സെലക്ട് കമ്മിറ്റിയുടെ അംഗീകാരം, പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിലേക്ക്, ഈ ബില്ലുകളും പരിഗണനയില്‍

പരിഷ്‌കരിക്കുന്നത് 1961 മുതലുള്ള ആദായ നികുതി നിയമം
Income Tax, Nirmala Sitharaman
Image courtesy: Canva, x.com/nsitharaman
Published on

1961ലെ ആദായ നികുതി നിയമത്തില്‍ സമൂലമായ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പുതിയ ആദായ നികുതി ബില്‍ ( Income Tax Bill 2025) ഇന്ന് ലോക്‌സഭയുടെ സെലക്ട് കമ്മിറ്റി ഏകകണ്ഠമായി അംഗീകരിച്ചു. ബിജെപി നേതാവ് ബൈജയന്ത് പാണ്ഡെ അധ്യക്ഷനായ പാര്‍ലമെന്ററി അധ്യക്ഷനായ സഭാ സമിതി ബില്ലിന് 285 ഭേദഗതി നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

3,709 പേജു വരുന്ന ബില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യ ദിവസമായ ജൂലൈ 21 ന് ലോക്‌സഭയില്‍ അവതരിപ്പിക്കും.

ഇതോടെ, ഈ വര്‍ഷം ആദ്യം പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിച്ച ബില്‍ പാസാക്കുന്നതിന് വഴിയൊരുങ്ങി. 2026 ഏപ്രില്‍ മുതലാകും പുതിയ ബില്ല് പ്രാബല്യത്തില്‍ വരിക.

കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനുശേഷം, സര്‍ക്കാര്‍ ശുപാര്‍ശകള്‍ പരിഗണിക്കുകയും ആവശ്യമെങ്കില്‍ മന്ത്രിസഭയുടെ അംഗീകാരം നേടുകയും ബില്‍ ലോക്സഭയില്‍ പരിഗണനയ്ക്കും പാസാക്കലിനും വേണ്ടി അവതരിപ്പിക്കുകയും ചെയ്യും.

നികുതിദായകര്‍ക്ക് വേഗത്തില്‍ മനസിലാവുന്ന വിധം ഭാഷ ലളിതമാക്കുക, ആവര്‍ത്തനം ഇല്ലാതാക്കുക, നടപടിക്രമങ്ങളും പ്രക്രിയകളും ലളിതമാക്കുക എന്നിവയാണ് ബില്‍ ലക്ഷ്യമിടുന്നത്.

ഇത് പ്രാബല്യത്തില്‍ വരുന്നതോടെ 1962 ഏപ്രില്‍ 1 മുതല്‍ നടപ്പായ 1961 ലെ ആദായനികുതി നിയമം ഇല്ലാതാകും. 1961-ലെ നിയമം ഇതിനകം 65 തവണ ഭേദഗതി ചെയ്യുകയും അതിലെ വിവിധ വ്യവസ്ഥകളില്‍ 4,000-ത്തിലധികം ഭേദഗതികള്‍ വരുത്തുകയും ചെയ്തിട്ടുണ്ട്.

വര്‍ഷകാല സമ്മേളനത്തില്‍ ഈ ബില്ലുകളും

ജൂലൈ 21 മുതല്‍ ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ നിരവധി നിയമങ്ങള്‍ അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്‌തേക്കും. മണിപ്പൂര്‍ ഗുഡ്‌സ് ആന്‍ഡ് സര്‍വീസ് ടാക്‌സ് (ഭേദഗതി) ബില്‍ 2025, ടാക്‌സേഷന്‍ ലോ (ഭേദഗതി) ബില്‍ 2025, ജന്‍ വിശ്വാസ് ബില്‍ 2025, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് മാനേജ്‌മെന്റ് (ഭേദഗതി) ബില്‍ 2025, ജിയോ ഹെറിറ്റേജ് സൈറ്റുകളും ജിയോ-അവശിഷ്ടങ്ങളും (സംരക്ഷണവും പരിപാലനവും) ബില്‍ 2025, മൈന്‍സ് ആന്‍ഡ് മൈന്‍സ് ഭേദഗതി ബില്‍ 2025, നാഷണല്‍ സ്‌പോര്‍ട്‌സ് ഗവേണന്‍സ് ബില്‍ 2025, മെര്‍ച്ചന്റ് ഷിപ്പിംഗ് ബില്‍ 2024, ഇന്ത്യന്‍ പോര്‍ട്‌സ് ബില്‍ 2025 എന്നിവയാണ് ഇതില്‍ സുപ്രധാനമായത്.

The new Income Tax Bill 2025, replacing the 1961 law, approved by the Select Committee and set to be introduced in the Parliament's monsoon session.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com